INDIANEWSTop News

പ്രളയക്കെടുതിയിൽ മുങ്ങിയ ഉത്തരാഖണ്ഡിൽ കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്തും; സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു; മരണം 52 കഴിഞ്ഞു

ന്യൂഡൽഹി: പ്രളയം രൂക്ഷമായ ഉത്തരാഖണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്തും. മഴയെ തുടർന്ന് 52ഓളം പേരാണ് ഇതുവരെ മരിച്ചത്. മഴക്കെടുതി ബാധിച്ച വിവിധ സ്ഥലങ്ങളും മന്ത്രി സന്ദർശിക്കുന്നതോടൊപ്പം സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്.

സംസ്ഥാനത്ത് റോഡുകളും പാലങ്ങളും തകർന്ന് നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളും ആകെ താറുമാറായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

പല തവണ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നൈനിറ്റാൾ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള മൂന്ന് വഴികളും അടഞ്ഞു. മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലും മൂലം തകർന്ന വീടുകൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. ബദരീനാഥ് ദേശീയപാതയിൽ ഏഴിടങ്ങളിൽ മണ്ണിടിഞ്ഞതോടെ അനേകം തീർത്ഥാടകരും വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. സേന വിഭാഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close