INDIANEWS

മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ് സന്ദർശിക്കാൻ അമിത് ഷാ; സന്ദർശനം സെപ്റ്റംബർ 17 മുതൽ

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സെപ്റ്റംബർ 17 മുതൽ തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. ആദ്യ ദിവസം മഹാരാഷ്ട്രയിലെ നന്ദേഡ് സന്ദർശിക്കുകയും കേന്ദ്ര സായുധ പോലീസ് സേന (CAPF) സംഘടിപ്പിക്കുന്ന വൃക്ഷ തൈ നടുന്ന പരിപാടിയിൽ പങ്കെടുക്കും. CAPF ഈ വർഷം ഇതുവരെ 99.99 ലക്ഷം തൈകൾ നട്ടു, കഴിഞ്ഞ വർഷം ഏകദേശം 1.47 കോടി തൈകൾ നട്ടിരുന്നു.

അതിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തെലങ്കാനയിലെ നിർമ്മൽ ജില്ലയിൽ രക്തദാന ക്യാമ്പ് അമിത്ഷാ ഉദ്ഘാടനം ചെയ്യും. നിർമ്മൽ ജില്ലയിൽ ഒരു പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സെപ്റ്റംബർ 18 ന് വീർ ബലിദാനി രാജ ശങ്കർ ഷാ, രഘുനാഥ് ഷാ എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്താൻ ആഭ്യന്തര മന്ത്രി മധ്യപ്രദേശിലെ ജബൽപൂരിലെത്തും.

ജബൽപൂരിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസി നേതാക്കളെ ആദരിക്കുന്ന പരിപാടിയിൽ അമിത്ഷാ പങ്കെടുക്കും. അദ്ദേഹം ‘ഉജ്വല 2.0 യോജന’ക്ക് തുടക്കം കുറിക്കുകയും ജബൽപൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close