Moviesviral

മിസ്റ്റർ നട്‌വർലാൽ സിനിമ സെറ്റിൽ ക്രിക്കറ്റ് കളിച്ച് അമിതാബ് ബച്ചൻ; സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് അമിതാബ് ബച്ചൻ. തന്റെ ആരാധകർക്കായും അനുയായികൾക്കായും സോഷ്യൽ മീഡിയയിൽ അദ്ദേഹം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ അദ്ദേഹം പങ്കു വെച്ചിരിക്കുന്നത് 1971 ലെ മിസ്റ്റർ നട്‌വർലാൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. സിനിമയുടെ ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞ ചെറിയ ഇടവേളയിൽ അദ്ദേഹം ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് അമിതാബ് ബച്ചൻ പങ്കുവെച്ചിരിക്കുന്നത്.

‘ലൊക്കേഷനിലെ ക്രിക്കറ്റ് .. ഷോട്ട് തയ്യാറെടുക്കുമ്പോൾ … മിസ്റ്റർ നട്‌വർലാൽ ഷൂട്ട് കശ്മീരിൽ ??? ഞാൻ കരുതുന്നു ബാറ്റ് ചെറുതാണ്’ എന്ന അടികുറിപ്പോടു കൂടിയാണ് അമിതാബ് ബച്ചൻ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഈ മാസം ആദ്യം അദ്ദേഹം മറ്റൊരു പഴയ ഫോട്ടോയും ആരാധകർക്കായി പങ്കുവെച്ചിരുന്നു. തന്റെ ഭാര്യ ജയ ബച്ചനൊപ്പമുള്ള പഴയകാല ചിത്രമായിരുന്നു അത്. ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ ക്രിക്കറ്റുകളിക്കുന്ന പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഈ ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ആരാധകരും അനുയായികളും ചിത്രം ഏറ്റെടുത്തിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close