LIME LIGHTNEWSTrending

ആമിയുടെ അടിവസ്ത്രം ഉൾപ്പെടെ ലേലത്തിന്; പ്രതീക്ഷിക്കുന്നത് 15 കോടി രൂപ വരുമാനം

ഇംഗ്ലീഷ് പോപ്പ് ഗായിക ആമി വൈൻഹൗസ് ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങൾ ഉൾപ്പെടെ ലേലത്തിന്. ആമി അവസാന സംഗീത പരിപാടിയിൽ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം 800 ൽ അധികം സാധനങ്ങളാണ് ലേലം ചെയ്യുന്നത്. അടുത്തമാസം ആറ്, ഏഴ് ദിവസങ്ങളിൽ കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് ലേലം നടക്കുക. ഏകദേശം 15 കോടി രൂപയാണ് ലേലത്തിലൂടെ വരുമാനം പ്രതീക്ഷിക്കുന്നത്. ആമി ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ബുക്കുകൾ, വിവിധ സംഗീത ശേഖരങ്ങൾ തുടങ്ങിയവയും ലേലം ചെയ്യും.

മുകേഷുമായുള്ള വിവാഹ വാർത്തകളോട് പ്രതികരിച്ച് ലക്ഷ്മി ​ഗോപാലസ്വാമി

തിങ്കളാഴ്ച ന്യൂയോർക്കിൽ പ്രദർശിപ്പിച്ച ലേല വസ്തുക്കൾക്കു മികച്ച പ്രതികരണമാണു സമൂഹത്തിൽനിന്നു ലഭിച്ചതെന്നു അധികൃതർ വ്യക്തമാക്കി. നവോമി പാരി രൂപകൽപന ചെയ്ത ആമി ധരിച്ചിരുന്ന ഹ്രസ്വവും പച്ചയും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് ലേലത്തിലെ പ്രധാന ആകർഷണം.

‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ

ഈ വസ്ത്രത്തിന് 15,000 ഡോളറിനും 20,000 ഡോളറിനും ഇടയിൽ വില ലഭിക്കുമെന്നാണു വിലയിരുത്തൽ. മദ്യത്തിന് അടിമയായ ആമി തന്റെ 27മത്തെ വയസിലാണ് ആൽക്കഹോൾ പോയ്സണിനെ തുടർന്ന് മരണപ്പെട്ടത്. ആമിയുടെ ആരാധകർ ലോകമെമ്പാടുമുണ്ട്. വസ്തുക്കൾ വഴി ആമിയുടെ പേരും ഓർമയും എന്നും ലോകത്ത് നിലനിൽക്കുമെന്ന തിരിച്ചറിവാണ് കാര്യങ്ങൾ നേർവഴിയിലെത്തിച്ചത്. ആമിയുടെ പേരിലുള്ള ഫൗണ്ടേഷൻ വഴി ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്കു സഹായമെത്തിക്കാനും ലേലത്തിലൂടെ സാധിക്കും എന്നാണ് ലേലത്തിന്റെ സംഘാടകർ പറയുന്നത്.

ഹേമന്ത ശിശിരങ്ങളിൽ കാമമുള്ളിടത്തോളം കേളികളിൽ ഏർപ്പെടാം

പ്രഗത്ഭരായ വ്യക്തികൾ ഉപയോഗിച്ചിരുന്ന വസ്തുക്കൾക്ക് വലിയ ഡിമാൻഡാണ് ഇന്നത്തെ സമൂഹത്തിൽ. അതുകൊണ്ട് തന്നെ എത്ര വില കൊടുത്തും ആ വസ്തുക്കൾ സ്വന്തമാക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്. കോടികൾ മുതൽ മുടക്കി ആകാം പലരും ഈ വസ്തുക്കൾ സ്വന്തമാക്കുന്നത്. ഇപ്പോഴിതാ, ഒരു ഗ്രാമി അവാർഡ് നിശയിൽ തന്നെ അഞ്ചോളം അവാർഡുകൾ കരസ്ഥമാക്കിയ ആദ്യ വനിതാ ഗായികയും ഗാനരചയിതാവുമായിരുന്ന ആമിയുടെ സാധനങ്ങളും ലേലത്തിൽ പിടിക്കുക ആരാകും എന്ന് ഉറ്റുനോക്കുകയാണ് ലോകം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close