animalINDIANEWSSocial Mediaviral

കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവിൽ കുടുങ്ങിയ കാട്ടാന ; വീഡിയോ കാണാം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് അതിത്രീവമഴ തുടരുകയാണ്. ഇതേ തുടർന്ന് കരകവിഞ്ഞു ഒഴുകിയ നദിയിൽ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുഭാഗത്ത് കുടുങ്ങിയ ആന വെള്ളത്തിലൂടെ നീന്തി കരയ്ക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം.

സുരേന്ദർ മെഹ്‌റ ഐ.എഫ്.എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന് അദ്ദേഹം കുറിച്ചിട്ടുമുണ്ട്.

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് അ‍ഞ്ച് പേർ മരിച്ചു. തകർന്ന കെട്ടിടത്തിൽ നിരവധി പ്രദേശവാസികൾ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. കനത്തമഴയെ തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

കെട്ടിടങ്ങളിൽ പ്രദേശവാസികൾ കുടുങ്ങി കിടക്കുന്നുണ്ട് എന്ന കണക്കുകൂട്ടലിൽ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കനത്തമഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close