NEWSTrendingWORLD

സമയം ഒരു പ്രശ്നമേയല്ല; ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചയോളം ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല; പശുക്കിടാവിനെ വിഴുങ്ങുന്ന കൂറ്റൻ അനാകോണ്ടയുടെ ചിത്രം വൈറൽ

ഓരോ ദിവസവും നിവധി വീഡിയോകൾ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.അതിൽ ചിലതെങ്കിലും നമ്മെ അത്ഭുതപ്പെടുത്തുന്നവയാകാം.അക്കൂട്ടത്തിൽ പെടുന്ന ഒരുവീഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
ദി ട്രെൻഡി ട്രെയിൽസ് എന്ന യൂട്യൂബ് പേജാണ് പശുക്കിടാവിനെ വിഴുങ്ങുന്ന കൂറ്റൻ അനാകോണ്ടയുടെ ദൃശ്യം പങ്കുവച്ചത്. 13 മിനിറ്റോളമെടുത്താണ് ഇരയെ പൂർണമായും അനാകോണ്ട അകത്താക്കിയത്.

പെരുമ്പാമ്പിനെ പോലെ തന്നെ ഇരയെ വരിഞ്ഞുമുറുക്കിയാണ് അനാക്കോണ്ട ഭക്ഷണമാക്കുക. ബ്രസീൽ, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ആമസോൺ വനങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. താടിയെല്ലുകളിൽ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാൽ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും. ഇത്തരത്തിൽ പിടികൂടിയ ഇരയാകാം പശുക്കിടാവെന്നാണ് നിഗമനം.

ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം അനാകോണ്ടകൾക്കില്ല. ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചയോളം ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. കൂടുതൽ സമയവും വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടാനാണ് ഇവ ഇഷ്ടപ്പെടുന്നത്. ചതുപ്പുനിലങ്ങളാണ് ഏറെയിഷ്ടം. വിഷപ്പല്ലുകൾ ഇല്ലാത്തതിനാൽ തന്നെ പെരുമ്പാമ്പുകൾ ചെയ്യുന്നതുപോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close