KERALANEWSTop News

ജവഹർ ബാൽ മഞ്ച് നേതാക്കളെ കൊലപ്പെടുത്തിയവരെ കണ്ടെത്തിയതിൽ സംതൃപ്തിയെന്ന് ആനന്ദ് കണ്ണശ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്നും ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ

കാസർഗോഡ്: പെരിയയിലെ ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാനായിരുന്ന ശരത് ലാൽ, ബാൽ മഞ്ച് പ്രവർത്തകനായിരുന്ന കൃപേഷ് എന്നിവരെ നിർദാക്ഷണ്യം കൊല ചെയ്തതിൽ സിപിഎമ്മിന്റെ പങ്ക് സിബിഐ കണ്ടെത്തിയതോടെ സത്യം അധികനാൾ ഇരുട്ടത്ത് നിൽക്കില്ലെന്ന് വ്യക്തമായെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ. പെരിയ കേസ് അട്ടിമറിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ( ക്രിമിനലുകൾക്ക് സഹായം നൽകാൻ ) സിപിഎം ചിലവാക്കിയത് ലക്ഷങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നാടകത്തിന്റെ അന്ത്യം പ്രതികളുടെ അറസ്റ്റിൽ എത്തി നിൽക്കുന്നു.

അറസ്റ്റു ചെയ്യപ്പെട്ടവർക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലായെന്ന സിപിഎം വാർത്താക്കുറിപ്പ് വരുമായിരിക്കാം. എന്തായാലും 2019 -ൽ നാടിനെ കണ്ണീരിൽ മുക്കിയ ആ പൈശാചികമായ ഇരട്ടക്കൊലപാതകത്തിന്റെ പിറകെ സിബിഐ ശക്തമായ അന്വേഷണം നടത്തുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കൃപേഷിനും ശരത് ലാലിനും അവരുടെ ദു:ഖാദ്രരായ കുടുംബാംഗങ്ങളോടും നീതി പുലർത്താൻ സിബിഐക്ക് കഴിയുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജവഹർ ബാൽ മഞ്ച് പ്രവർത്തകർ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികൾ ഫലം കണ്ടതിൽ സന്തോഷമുണ്ട്. അന്നത്തെ കെപിസിസി പ്രസിഡൻറ് മുല്ലപള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ കാണിച്ച ധീരമായ നിലപാട് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുക പ്രതികളെ രക്ഷിച്ചെടുക്കുക കേസ് ഇല്ലാതാക്കുക എന്നീ സിപിഎം സ്ഥിരം പരിപാടി ഇനി ഈ കേരളത്തിൽ ചിലവാകരുതെന്നും ആനന്ദ് കണ്ണശ കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close