Breaking NewsNEWSWORLD

അബുദാബിയിൽ ഫുട്ബോൾ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: ഫുട്ബോൾ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് അച്ചാംതുരുത്തി സ്വദേശിയായ അനന്തുരാജ് (24) ആണ് മരിച്ചത്. അബുദാബി ബീച്ചിൽ കളിക്കുന്നതിനിടെയായിരുന്നു സംഭവം. അബുദാബി ഫ്യൂച്ചർ പൈപ്പ് ഇൻഡസ്ട്രിയൽ കമ്പനിയിലെ ജീവനക്കാരനാണ്. പടിഞ്ഞാറെമാടിൽ എ.കെ രാജുവിന്റെയും ടി.വി പ്രിയയുടെയും മകനാണ്. സഹോദരി: ആതിര രാജു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. സംസ്‌കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close