
കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്തും പാര്‍ട്ണറുമായ ജിജു ആത്മഹത്യ ചെയ്ത നിലയില്‍. വൈറ്റിലയിലെ വീട്ടിലാണ് അനന്യയുടെ പാര്‍ട്ണര്‍ ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ അനന്യയെ കണ്ടെത്തിയത്. അനന്യ മരിച്ച ദിവസം ജിജുവും വീട്ടില്‍ ഉണ്ടായിരുന്നു.
ജിജു പുറത്തുപോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു വൈറ്റിലയിലെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തെ തുടര്‍ന്ന് ജിജു മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്. അനന്യ ആത്മഹത്യ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നത്.
കളമശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു.
ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. അതെ സമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയില്‍ സംസ്കരി