INDIANEWS

നടി അനന്യ പാണ്ഡയെ ചോദ്യം ചെയ്യാൻ വിളിച്ച് എൻസിബി; ചോദ്യം ചെയ്യൽ ആര്യൻ ഖാന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിൽ

മുംബൈ: നടി അനന്യ പാണ്ഡയെ ചോദ്യം ചെയ്യാൻ വിളിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാൻ വിളിച്ചത്.

എൻസിബിയുടെ ഒരു സംഘം വ്യാഴാഴ്ച മുംബൈയിലെ ഖാർ വെസ്റ്റിലുള്ള അനന്യ പാണ്ഡെയുടെയും ചങ്കി പാണ്ഡെയുടെയും വസതിയിലെത്തുകയും ഉച്ചയ്ക്ക് 2 മണിക്ക് അനന്യ പാണ്ഡെയെ എൻസിബി വിളിപ്പിക്കുകയും ചെയ്തു. അനന്യ പാണ്ഡെയുടെ ഫോണും എൻസിബി സംഘം എടുത്തിട്ടുണ്ട്. നിരവധി ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. 2019 ൽ പുറത്തിറങ്ങിയ “സ്റ്റുഡന്റ് ഓഫ് ദി ഇയർ 2” എന്ന സിനിമയിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ഇന്ന് ഷാരുഖ് ഖാൻ തന്റെ മകനെ ആർതർ റോഡ് ജയിലിലെത്തി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ എൻസിബി സംഘം ഷാരൂഖാന്റെ വീട്ടിൽ റെയ്ഡും നടത്തിയിരുന്നു. ഒക്ടോബർ 3 നാണ് മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ എൻസിബി റെയ്ഡ് നടത്തുകയും അവിടെ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും അറിയിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന ആര്യൻ ഖാനെയും മറ്റ് ഏഴ് പേർക്കൊപ്പം അറസ്റ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close