INDIASocial Mediaviral

‘ഞാൻ എന്നേക്കും ആകാശത്തോട് പ്രണയത്തിലാണ്’, സൂര്യാസ്‍തമയം ആസ്വദിച്ച് അനന്യ പാണ്ഡെ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രം

ഞാൻ എന്നേക്കും ആകാശത്തോട് പ്രണയത്തിലാണ് എന്ന് അര്‍ഥം വരുന്ന വരികളാണ് അനന്യ പാണ്ഡെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണെന്ന് സൂചിപ്പിച്ചാണ് സൂര്യാസ്‍തമയത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. വിജയ് ദേവെരകൊണ്ടയാണ് ചിത്രത്തില്‍ നായകനായി അഭിയനിക്കുന്നത്. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസണും പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ‘ലൈഗറി’ല്‍ അഭിനയിക്കുന്നു.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ ‘ലൈഗറെ’ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ‘ലൈഗര്‍’ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close