INDIA

അനന്യ പാണ്ഡെയെ എന്‍സിബി ചോദ്യം ചെയ്തു; ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയിട്ടില്ല; ആരോപണം നിഷേധിച്ച് നടി

മുംബൈ: മയക്കു മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം അ​ന​ന്യ പാ​ണ്ഡ​യെ നാ​ര്‍​കോ​ട്ടി​ക്‌ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ചോദ്യം ചെയ്തു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം താരം നിഷേധിച്ചു.
എന്‍സിബി ചോദ്യം ചെയ്യലില്‍ അനന്യ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.

അനന്യ പാണ്ഡെയില്‍നിന്ന് കഞ്ചാവ് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്. എന്നാല്‍ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ അനന്യ നിഷേധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അനന്യ പറഞ്ഞതായും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആര്യൻ ഖാന് 2018-19 കാലഘട്ടത്തില്‍ മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പര്‍ നല്‍കി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലില്‍ നിന്ന് വീണ്ടെടുത്ത ചാറ്റുകളിൽ നിന്ന് വെളിപ്പെട്ടതായി എന്‍സിബി വ്യക്തമാക്കിയിരുന്നു. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്.

അതേസമയം നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിര്‍ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം നടിയെ അറസ്റ്റ് ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ന​ന്യ​യു​ടെ ബാ​ന്ദ്ര​യി​ലെ വീ​ട്ടി​ൽ എ​ൻ‌​സി‌​ബി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ന​ടി​യു​ടെ ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും പിടിച്ചെടുത്തു. എ​ന്‍​സി​ബി വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് വിളിപ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഷൂ​ട്ടിം​ഗി​ന് സ​മ്മ​തം ന​ല്‍​ക​രു​തെ​ന്ന് അനന്യ ത​ന്‍റെ ടീ​മി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​നും അ​ന​ന്യ​യും ത​മ്മി​ൽ ന​ട​ത്തി​യ വാ​ട്സ്ആ​പ് ചാ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇന്നലെ ചോ​ദ്യം ചെ​യ്യ​ലി​ന് വിളിപ്പിച്ച​ത്. അ​ന​ന്യ കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ണി എ​ന്നാ​ണ് എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ര്യ​ൻ ഖാ​ന്‍റെ വാ​ട്സാ​പ്പ് ചാ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ന​ന്യ​യു​മാ​യി ന​ട​ത്തി​യ ചാ​റ്റി​ന്‍റെ വിവ​ര​ങ്ങ​ളാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണ് വിവ​രം.

അതേസമയം ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ റെയ്ഡ് ഉണ്ടായിരുന്നു. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഒടുവിൽ കിംഗ് ഖാൻ എത്തിയിരുന്നു. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്.

എന്നാൽ ഷാറൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടർ സമീര്‍ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് ഷാറൂഖിന്റെ വീടായ മന്നത്തിൽ പോയതെന്ന് സമീർ വാങ്കഡെ. ഷാറൂഖിന്റെ വസതിയില്‍ റെയ്ഡ് എന്ന നിലയിലായിരുന്നു രാവിലെ മുതല്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പശ്ചാതലത്തിലാണ്‌ സമീര്‍ വാങ്കഡെയുടെ വിശദീകരണം.

അതിനിടയിൽ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തിരമായി പരിഗണിക്കണം എന്നായിരുന്നു ആര്യൻ ഖാന്റെ അഭിഭാഷകന്റെ ആവശ്യം. വാദം വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കണം എന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ഇന്നലെ സെഷൻസ് കോടതി ആര്യന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീൽ ഇന്നലെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എൻ.സി.ബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണമായും അംഗീകരിച്ചു. എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാൻ ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കഴിയുന്നത്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനും സുഹൃത്ത് അര്‍ബാസ് മെർച്ചന്റും ഉള്‍പ്പെടെ എട്ടു പേർ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആര്യന്റെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ജാമ്യം നൽകിയില്ല. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എന്‍സിബി ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇന്നലെ കോടതിയിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close