INDIANEWSTop News

കുടുംബവഴക്ക് നയിച്ചത് കൊലപാതകത്തിലേക്ക്; ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ

അമരാവതി: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ റെനിഗുണ്ടയിലാണ് സംഭവം. 53 കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ പോലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. പ്രതി കീഴടങ്ങിയതിന് പിന്നാലെ പോലീസ് ഇവരുടെ വീട്ടിൽ വിശദമായ പരിശോധന നടത്തി. ഇവരുടെ കുടുംബവീട്ടിൽ നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത് എന്ന് പോലീസ് സ്ഥിരീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close