INDIANEWS

ആന്ധ്രപ്രദേശിൽ ആദ്യ ഒമിക്രോൺ കേസ്​ റിപ്പോർട്ട്​ ചെയ്​തു; രാജ്യത്ത് ആകെ ഒമിക്രോൺ ബാധിതർ 34 ആയി

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ കൊറോണ വൈറസിന്‍റെ വകഭേദമായ ഒമിക്രോൺ ആദ്യമായി റി​പ്പോർട്ട്​ ചെയ്​തു. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ്​ ഒമിക്രോൺ ബാധിച്ചത്​. ഇയാൾക്ക് കാര്യമായ​ രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരി​ശോധന ഫലം നെഗറ്റീവായിരുന്നു. രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 34 ആയി വർധിച്ചു. ഡൽഹിയിൽ രണ്ടാമത്തെ കേസ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചിരുന്നു. മഹാരാഷ്​ട്ര, കർണാടക, രാജസ്​ഥാൻ എന്നിവയാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങൾ.

രാജ്യത്ത്​ ഒമിക്രോൺ ​േകസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ്​ 19 സ്​ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നിർദേശം നൽകി. പുതിയ കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന്​ ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ സംസ്​ഥാനങ്ങൾക്ക്​ കത്തയക്കുകയും ചെയ്​തു. കേരളം ഉൾപ്പെടെ മൂന്നു സംസ്​ഥാനങ്ങളിലെ എട്ടു ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി​ 10 ശതമാനത്തിന്​ മുകളിലാണെന്ന്​ കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ്​ മറ്റു സംസ്​ഥാനങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close