celebrityKERALANEWSSocial MediaTrendingviral

‘താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക്’; കമന്റിന് ചുട്ട മറുപടിയുമായി അനീഷ് ഉപാസന

സംവിധായകൻ എന്നതിനപ്പുറം ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്റെ കഴിവുകൾ തെളിയിച്ച ആളാണ് അനീഷ് ഉപാസന. അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടുതന്നെ വൈറൽ ആകാറുമുണ്ട്. പല താരങ്ങളുടെയും ചിത്രങ്ങൾ പകർത്തുന്ന അദ്ദേഹത്തിന്റെ ക്യാമറയിൽ എപ്പോഴും തെളിയുന്ന ഒരു മുഖം ലാലേട്ടന്റേതാണ്.

എന്നാല്‍ അനീഷിന്റെ ഫോട്ടോയ്ക്ക് വന്ന ഒരു കമന്റും അതിന് അദ്ദേഹം പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക് മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു എന്ന കമന്റിന് തക്കതായ മറുപടിയാണ് അനീഷ് നല്‍കിയത്. ‘ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല. പക്ഷേ ഞാനൊരു മികച്ച ലാല്‍ സാര്‍ ഫാനാണ്. എന്റെ ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചത് ലാല്‍ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ.. പിന്നെ റീച്ച്.. അതുണ്ടാവും.. കാരണം ഫ്രെമില്‍ ലാല്‍ സാര്‍ ആണ് .. അല്ലാതെ പ്രസാദേട്ടന്‍ അല്ല’ അനീഷ് ഉപാസന കുറിച്ചു.

സജിത്ത് പ്രസാദിന്‍റെ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് അനീഷ് മറുപടി കുറിച്ചിരിക്കുന്നത്. നിരവധി പേര്‍ അനീഷിന് പിന്തുണയുമായി സോഷ്യൽമീഡിയയിൽ എത്തിയിട്ടുമുണ്ട്. മോഹൻലാലിന്‍റെ അടുത്തിടെ വൈറലായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പക‍ർത്തിയത് അനീഷായിരുന്നു. അദ്ദേഹത്തിന്‍റെ നിരവധി സിനിമകളിലും സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടുമുണ്ട് അനീഷ്.

പിന്നാലെ നിരവധി പേരാണ് അനീഷ് ഉപാസനയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്. ‘അപൂര്‍വ്വമായ സ്വപ്ന തുല്യമായ ഒരു സൗഭാഗ്യമാണ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ അസൂയ ഉള്ളവര്‍ നിരവധി ഉണ്ടാവും. ചിലര്‍ അത് അടക്കി നിര്‍ത്തും. ചിലര്‍ക്ക് അതിനു കഴിയില്ല. അതിങ്ങനെ കമന്റ് കോളങ്ങളില്‍ നുരഞ്ഞ് പൊന്തും. ചൊറിഞ്ഞ് തീര്‍ക്കട്ടെ എന്നേ അവരോട് പറയാനുള്ളൂ. താങ്കള്‍ താങ്കളുടെ ജോലി ചെയ്യുക. ആശംസകള്‍’, എന്നാണ് ഒരാളുടെ കമന്റ്.

മോഹൻലാൽ നായകനായ മരക്കാർ തീയേറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രമിറങ്ങിയതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് മോഹൻലാലിനും സിനിമയുടെ അണിയറപ്രവർത്തകർക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Faneesh.upasana.3%2Fposts%2F3062060630677234&show_text=true&width=500

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close