Breaking NewsKERALANEWS

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; മറ്റു നാല് പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി. മറ്റു നാല് പെണ്കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നു.

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. തൃശൂർ, കൊല്ലം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പെൺകുട്ടികൾക്ക് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടക്കാൻ ബാഹ്യസഹായം കിട്ടിയെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് നിന്ന് പോലീസ് സംഘം അന്വേഷണത്തിനായി ബാംഗ്ലൂരിലേക്ക് തിരിച്ചു.

കാണാതായ ആറ് പെൺകുട്ടികളെയും ബാംഗളൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. അഞ്ചുപേർ പോലീസ് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരാളെ ഹോട്ടൽ ജീവനക്കാർ കാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. പെൺകുട്ടികളെ കണ്ടെത്തിയത് ബെംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ്.

ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗളൂരുവിൽ എത്തിയതായി കണ്ടെത്തി. മടിവാളയിൽ മലയാളികൾ നടത്തുന്ന സീപേൾ എന്ന ഹോട്ടലിലാണ് പെൺകുട്ടികൾ മുറിയെടുക്കാൻ എത്തിയത്.ഇവരുടെ കൂടെ രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.

മാധ്യമ വാർത്തകൾ കണ്ട ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാൽ പോലീസിൽ എത്തിയപ്പോഴേക്കും അഞ്ച് പെൺകുട്ടികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഒരാളെ പോലീസിൽ ഏൽപ്പിച്ചു. മടിവാള പോലീസും ഇത് സ്ഥിരീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close