NEWSWORLD

ലാ പൽമയിലെ അഗ്നിപർവ്വതത്തിൽ മറ്റൊരു ദ്വാരം തുറന്നതായി ശാസ്ത്രജ്ഞർ; ചാരം നിറഞ്ഞ മേഘങ്ങൾ മൂടിയതോടെ ലാ പാൽമ വിമാനത്താവളം അടയ്ക്കുന്നു

കാനറി ദ്വീപ്: സ്പെയിനിലെ കാനറി ദ്വീപുകളിൽ ഒന്നായ ലാ പാൽമയിൽ ഒരാഴ്ച്ചയോളമായി അഗ്നിപർവ്വത സ്ഫോടനങ്ങൾ തുടരുകയാണ്. ശക്തി വളരെ കുറഞ്ഞുവെങ്കിലും അഗ്നിപർവ്വതമായ കുംബ്രെ വീജയിൽ മറ്റൊരു ദ്വാരം തുറന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഇത് പതിനായിരക്കണക്കിന് ദ്വീപ് നിവാസികളെ പുതിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് അവർ പറയുന്നു. അവസാനമായി ഇവിടെ അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായത് 1971 ലാണ്. അതിനു ശേഷം 50 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.

ചാരം നിറഞ്ഞ മേഘം കാരണം വിമാനത്താവളം ശനിയാഴ്ച്ച അടച്ചിരുന്നു. സെപ്റ്റംബർ 19 ന് ആരംഭിച്ച പൊട്ടിത്തെറിയുടെ തീവ്രത അടുത്ത ദിവസങ്ങളിൽ വർദ്ധിച്ചിരുന്നു. ഇത് സ്പെയിനിലെ കാനറി ദ്വീപസമൂഹത്തിന്റെ ഭാഗമായ ദ്വീപിലെ മൂന്ന് ഗ്രാമങ്ങൾ കൂടി ഒഴിപ്പിക്കാൻ കാരണമായി. ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്തേക്ക് ലാവാ നദികൾ മലഞ്ചെരിവുകളിലൂടെ തെന്നിമാറുകയും നൂറുകണക്കിന് വീടുകൾ ഉൾപ്പെടെ പ്രദേശം നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച അഗ്നിപർവ്വതത്തിൽ നിന്ന് അടിയന്തിര സംഘങ്ങൾ പിൻവാങ്ങി.

അഗ്നിപർവതത്തെ തുടർന്ന് ഏകദേശം 7,000 ആളുകൾ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. 85,000 ജനസംഖ്യയുള്ള ലാ പാൽമയിൽ 1971 ന് ശേഷം ആദ്യമായാണ് വീണ്ടും അഗ്നിപർവ്വത സ്ഫോടനം നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close