NEWSTrendingWORLD

ബൈബിൾ തന്നെ രക്ഷിക്കുമെന്ന് പ്രചാരണം; കോവിഡ് വാക്‌സിനെതിരായ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചത് ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ തുടർന്ന ശേഷം

ലോസാഞ്ചൽസ്: കൊവിഡ് 19 വാക്സിനെതിരായുള്ള പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ യുവാവ് ഒരു മാസത്തോളം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടർന്ന ശേഷം മരിച്ചു. ലോസാഞ്ചലസിലെ ഹില്‌‍സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് മരിച്ചത്. കൊവിഡ് ബാധിച്ച ശേഷം ന്യൂമോണിയയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം.

വാക്സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നത് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ 34 കാരനായ യുവാവ് മരിക്കുന്നത് വരെ വാക്‌സിൻ സ്വീകരിക്കില്ലെന്ന് ശഠിച്ചിരുന്നു. തനിക്ക് 99 പ്രശ്നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്സിന്‍ അല്ലെന്നായിരുന്നു ജൂണ്‍ മാസം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച സമയത്തും ‘എപ്പോൾ ഉണരുമെന്ന് അറിയില്ല, പ്രാർത്ഥിക്കണം’ എന്നാണ് കുറിച്ചത്.

മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. കാലിഫോര്‍ണിയയിലെ മതഗ്രൂപ്പുകളില്‍ സജീവമായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാലിഫോര്‍ണിയയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായ വര്‍ധിക്കുകയാണ്. ഇവരിൽ വലിയൊരു ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close