Breaking NewsKERALANEWS

കെ സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി; കെഎസ്ആർടിസിയെ രക്ഷിക്കാനെന്നും ആന്റണി രാജു

തിരുവനന്തപുരം: കെ സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാർ രൂപീകരിച്ച ഒരു സ്വതന്ത്ര കമ്പനിയാണ് കെ സ്വിഫ്റ്റ് എന്നും ഇതിന്റെ മേധാവിയെ തീരുമാനിക്കുന്നത് സർക്കാരാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനാണ് കെ സ്വിഫ്റ്റ് രൂപീകരിച്ചത്. പത്തു വർഷം കഴിയുമ്പോൾ കെ സ്വിഫ്റ്റിന്റെ ആസ്തി കൂടി കെഎസ്ആർടിസിയിലേക്ക് വരുമ്പോൾ കോർപ്പറേഷന്റെ ലാഭം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close