Breaking NewsKERALANEWSTop News

മൂന്ന് യൂണിയനുകൾക്കുമായി കെഎസ്ആർടിസിയിൽ 300 പ്രൊട്ടക്ടഡ് ജീവനക്കാരെന്ന് ​ഗതാ​ഗത മന്ത്രി; നിയമസഭയിൽ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളെ പേരെടുത്ത് വിമർശിച്ച് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് കാരണം പ്രൊട്ടക്ടഡ് എംപ്ലോയീസെന്ന ​ഗുരുതര ആരോപണവുമായി ​ഗതാ​ഗത വകുപ്പ് മന്ത്രി. മൂന്ന് അം​ഗീകൃത യൂണിയനുകൾക്കുമായി നൂറ് പ്രൊട്ടക്ടഡ് ജീവനക്കാരുള്ളതെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ഓരോ യൂണിറ്റിലും അം​ഗീകൃത യൂണിയനുകളുടെ ഓരോ അം​ഗങ്ങൾ പ്രൊട്ടക്ടഡ് ജീവനക്കാരാണ്. തൊണ്ണൂറോളം യൂണിറ്റുകളിൽ ഇത്തരത്തിൽ പ്രൊട്ടക്ടഡ് ജീവനക്കാരുണ്ട്. ഇവർക്ക് ട്രാൻസ്ഫറില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിലെ മറ്റെല്ലാ ജീവനക്കാർക്കും സ്ഥലംമാറ്റമുണ്ടാകുമ്പോൾ ഇവർ മൂന്നു പേരും തങ്ങളുടെ സർവീസ് കാലയളവ് മുഴുവൻ ഒരേ യൂണിറ്റിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസി ഭരിക്കുന്നത് ‍ട്രേഡ് യൂണിയൻ നേതാക്കളാണ് എന്ന നിലപാടാണ് ​ഗതാ​ഗത വകുപ്പ് മന്ത്രി നിയമസഭയിൽ സ്വീകരിച്ചത്. ഈ രീതി മാറാതെ പ്രസ്ഥാനത്തെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് എന്നീ യൂണിയനുകൾക്കാണ് കോർപ്പറേഷനിൽ അം​ഗീകാരമുള്ളത്. ഓരോ യൂണിറ്റിലും ഈ യൂണിയനുകളുടെ ഓരോ നേതാക്കൾ വീതം പ്രൊട്ടക്ടഡാണ്. ഇവരെ സ്ഥലം മാറ്റാൻ പറ്റില്ല. ഇവരാണ് യൂണിറ്റുകളെ പൂർണമായും നിയന്ത്രിക്കുന്നതെന്ന കാര്യത്തിലേക്കാണ് മന്ത്രി വിരൽ ചൂണ്ടുന്നത്.

അതേസമയം, ഇത്ര ​ഗുരുതരമായ പ്രസ്താവന മന്ത്രി നിയമസഭയിൽ നടത്തുന്നതിനിടെ മുഖ്യമന്ത്രി ഇടപെട്ടു. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുക മാത്രമാണ് കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർ​ഗമെന്ന് പിണറായി വിജയൻ പറഞ്ഞു. അതിനായി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close