KERALANEWSTop News

നീതികിട്ടുമെന്ന പ്രതീക്ഷയില്ല ; നിയമസഭയിൽ വീണ ജോർജ് പറഞ്ഞത് തെറ്റ് ; പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അനുപമ

തിരുവനന്തപുരം : പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല. നിയമസഭയിൽ വീണ ജോർജ് പറഞ്ഞത് തെറ്റ്. ജുഡീഷ്യൽ അന്വേഷം വേണമെന്നും അനുപമ പറഞ്ഞു. ഇത്തരത്തിൽ ആണ് അന്വേഷണമെങ്കിൽ നീതികിട്ടുമെന്ന പ്രതീക്ഷയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ന് നിയമസഭയിൽ ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. കോടതി നിര്‍ദേശം അന്തിമമാണ്. ഇപ്പോഴും അത് അനുപമയുടെ കുഞ്ഞാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, കുഞ്ഞിനെ അമ്മയിൽ നിന്നും രക്ഷിതാക്കൾ വേർപെടുത്തിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞിരുന്നു. അനുപമയുടെ വിഷയത്തിൽ സ്റ്റേറ്റ് അഡോപ്ഷൻ ഏജൻസി മുഖേന കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ നിയമപരമായ സങ്കീർണ്ണത ഇല്ലാതാക്കാനാണ് കോടതിയെ സമീപിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close