celebrityINDIANEWSSocial MediaTrendingviral

ചുവപ്പ് ഉപേക്ഷിച്ച് അനുഷ്ക തിരഞ്ഞെടുത്തത് പർപ്പിൾ; വിവാഹവസ്ത്രത്തിലെ പരീക്ഷണത്തിന് ലഭിച്ചത് നല്ല പ്രതികരണങ്ങൾ; വൈറൽ ആകുന്ന ചിത്രങ്ങൾ കാണാം

നവംബർ 21ന് ആയിരുന്നു ബോളിവുഡ് താരങ്ങളായ അനുഷ്ക രഞ്ജന്റെയും ആദിത്യ സീലിന്റെയും വിവാഹം നടന്നത്. നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത വിവാഹമായിരുന്നു അത്. ഡൽഹിയിൽ വച്ചായിരുന്നു ആദിത്യ സീൽ – അനുഷ്ക രഞ്ജൻ വിവാഹം നടന്നത്.

വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്കയുടെ വിവാഹവസ്ത്രവും ഇതിനോടകം ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. വിവാഹവസ്ത്രത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവപ്പ് ഉപേക്ഷിച്ച് പർപ്പിളാണ് അനുഷ്ക തിരഞ്ഞെടുത്തത്. വിവാഹവേഷത്തിലെ ഈ പരീക്ഷണത്തിന് നല്ല പ്രതികരണമാണ് താരത്തിന് ലഭിച്ചത്.

പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയില്‍ സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിത നിറഞ്ഞുനിന്നിരുന്നു. ക്വാട്ടർ ലെങ്ത് ഷീർ സ്ലീവ്, യു നെക്‌ലൈൻ, ഹെവി എംബ്രോയ്ഡറി, സീക്വിൻഡ് ടാസിൽസ് എന്നിവയായിരുന്നു ചോളിയെ മനോഹരമാക്കിയത്.

ഡയമണ്ട് ആഭരണങ്ങളാണ് താരം ഇതിനൊപ്പം അണിഞ്ഞത്. മെസ്സി ബൺ ഹെയർ സ്റ്റൈലും ബോൾഡ് മേക്കപ്പും അനുഷ്കയെ സുന്ദരിയാക്കി. ക്രീം എംബ്രോയ്ഡറി കുർത്താ ദോത്തി സെറ്റും ബൻദ്ഗാല ജാക്കറ്റുമായിരുന്നു ആദിത്യ ധരിച്ചത്. ഒപ്പം തലപ്പാവും ദുപ്പട്ടയും പെയര്‍ ചെയ്തു.

അതേസമയം പ്രിയ കൂട്ടുകാരി അകാൻഷ രഞ്ജന്റെ സഹോദരി അനുഷ്ക രഞ്ജന്റെ വിവാഹത്തിൽ പങ്കെടുത്ത് ആലിയ ഭട്ട്. ബ്രൈഡ്സ്മേഡുമാരുടെ കൂട്ടത്തിലൊരാളായി ആലിയയും ഉണ്ടായിരുന്നു. സംഗീത്, മെഹന്ദി ചടങ്ങുകളിലും ആലിയ പങ്കെടുത്തു. സ്റ്റൈലിഷ് ലുക്കിലായിരുന്നു ആലിയ ചടങ്ങിനെത്തിയത്.

വിവാഹത്തിന് പങ്കെടുക്കാനെത്തിയ ബോളിവുഡ് താരങ്ങളിൽ മികച്ച വസ്ത്രധാരണത്താൽ ശ്രദ്ധ നേടിയത് ആലിയ ആയിരുന്നു. എംബ്രോയിഡറി വർക്കുകളാൽ നിറഞ്ഞ ലെഹങ്കയും, സാരിയും ആയിരുന്നു വിവാഹ ആഘോഷങ്ങൾക്കായി ആലിയ തിരഞ്ഞെടുത്തത്.

സംഗീത് ചടങ്ങിൽ മനീഷ് മൽഹോത്രയുടെ കളക്ഷനിൽനിന്നുള്ള ബ്രൈറ്റ് യെല്ലോ ലെഹങ്കയാണ് ആലിയ ധരിച്ചത്. മനോഹര ഡിസൈനിലുള്ള ബ്ലൗസും ഫാഷൻ പ്രേമികളുടെ പ്രിയം പിടിച്ചുപറ്റുന്നതായിരുന്നു.

ബ്രൈറ്റ് പിങ്ക് സെറ്റും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്തതായിരുന്നു. വസ്ത്രത്തിനു ഇണങ്ങും വിധമുള്ള ആഭരണങ്ങളാണ് ആലിയ തിരഞ്ഞെടുത്തത്. രൺവീർ സിങ് നായകനാവുന്ന റോക്കി ഓർ റാണി കി പ്രേം കഹാനി, രൺബീർ കപൂർ നായകനാവുന്ന ബ്രഹ്മാസ്ത്ര, സഞ്ജയ് ലീല ബൻസാലയുടെ ഗംഗുഭായ് കാതിയവാലി എന്നിവയാണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close