INDIANEWSSocial MediaSPORTSTrendingviral

‘ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു’; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അനുഷ്കയുടെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവി വിരാട് കോലി ഒഴിഞ്ഞത്. ഈ വിഷയത്തെ തുടർന്ന് പല കഥകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും വിരാട് കോഹിലിയെ വിമർശിച്ചും അനുകൂലിച്ചും രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോളിതാ കോഹിലിയുടെ ഭാ​ര്യയും നടിയുമായ അനുഷ്ക ശർമ്മ പങ്കുവച്ച പോസ്റ്റാണ് ചർ‌ച്ചയാകുന്നത്. വിരാടിനെ കുറിച്ചോർത്തു എപ്പോഴും അഭിമാനമാണെന്ന് അനുഷ്ക കുറിച്ചു.

”2014-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ എംഎസ് ധോണി തീരുമാനിച്ചതിനു പിന്നാലെ നിങ്ങളെ ക്യാപ്റ്റനാക്കി എന്ന വാർത്ത എന്നോട് പറഞ്ഞ ദിവസം ഓർക്കുകയാണ്. എംഎസും നിങ്ങളും ഞാനും ആ ദിവസം നടത്തിയ സംഭാഷണത്തിൽ, നിങ്ങളുടെ താടി വേഗത്തിൽ നരച്ചു തുടങ്ങി എന്ന് പറഞ്ഞ് എം എസ് നിങ്ങളെ കളിയാക്കിയതും ഞാൻ ഓർക്കുന്നു. അന്ന് അത് പറഞ്ഞു നമ്മൾ ഒരുപാട് ചിരിച്ചു. ആ ദിവസം മുതൽ, ഞാൻ ശ്രദ്ധിച്ചു നിങ്ങളുടെ താടിയെക്കാൾ കൂടുതൽ നിങ്ങൾ വളർന്നു, മികച്ചൊരു വളർച്ച. നിങ്ങൾക്ക് ചുറ്റും നിങ്ങളിലും വളർച്ചയുണ്ടായി. അതെ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതലും അഭിമാനിക്കുന്നത്”, എന്നാണ് അനുഷ്ക കുറിച്ചത്.

ട്വന്റി 20യിൽ രാജിവെച്ചതിനും ഏകദിനത്തിലെ വിവാദ മാറ്റത്തിനും പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും വിരാട് ഒഴിഞ്ഞത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു. തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം എസ് ധോണിക്കും കോലി നന്ദി അറിയിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close