KERALANEWSSPORTS

സ്പോട്സ് ക്വാട്ടയില്‍ അനര്‍ഹര്‍ക്കുവരെ നിയമനം; അർഹിക്കുന്നവൻ എന്നും പുറത്ത്; സർക്കാറി​ന്റെയും കായിക വകുപ്പി​ന്റെയും ഇരട്ടത്താപ്പിനെതിരെ പരാതിയുമായി കായിക താരങ്ങൾ

തിരുവനന്തപുരം: സ്പോട്സ് ക്വാട്ടയില്‍ അനര്‍ഹര്‍ക്കുവരെ നിയമനം നല്‍കിയെന്ന പരാതിയും കായിക താരങ്ങള്‍. തിരഞ്ഞെടുപ്പുകാലത്തും, തുടര്‍ന്നും കായിക നിയമനങ്ങളുടെ പേരില്‍ സര്‍ക്കാരും, കായിക വകുപ്പും നടത്തിയ പ്രചാരണങ്ങളാണ് ഇവിടെ പൊളിയുന്നത്. സർക്കാർ നിയമനം നൽകി എന്ന് അവകാശപ്പെടുന്ന കായിക താരങ്ങളിൽ പകുതിപേരും ജോലിയില്ലാതെ വിത്യജീവിതം കഴിഞ്ഞു പോകാൻ ബുദ്ധിമുട്ടുപന്നവരാണ്.

യോ​ഗ്യത ഉണ്ടായിട്ടും അർഹിക്കുന്ന പരികണന കിട്ടാതെ വരുകയും എന്നാൽ മാനദണ്ഡങ്ങള്‍ മറികടന്നും യാതൊരു യോ​ഗ്യതയും ഇല്ലാത്തവർക്ക് പാർട്ടിയുടെ പേരിൽ നിയമനം നൽകുന്ന നാട്ടിൽ ഇത്തരക്കാരെ കാണാതെ പോകരുത്. പട്ടികയില്‍ പേരുണ്ടായിട്ടും പിന്‍തള്ളപ്പെട്ടുപോയ ദേശീയ ഗെയിംസ് മെഡല്‍ ജേത്രിയാണ് ലസിത. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടവരില്‍ പലരും, ജോലി തേടിനടക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ജോലി രാജിവച്ചെത്തിയവര്‍ക്ക് നിയമനം നല്‍കിയെന്നും കായിക താരങ്ങള്‍ പറയുന്നു.

അതിനൊപ്പം ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വൈസ് മെമ്മൊ അയച്ചവരില്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്നവരുമുണ്ട്. നിര്‍ധനരും, യോഗ്യതയുള്ളവരെയും തഴഞ്ഞായിരുന്നു ഈ നീക്കം.സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കാത്ത ചിലര്‍ക്ക് സമയം നീട്ടിനല്‍കിയതും മാനദണ്ഡങ്ങള്‍ ലംഘിച്ചു തന്നെ. അടുപ്പവും ബന്ധമുള്ളവരെയും കുത്തിതിരുകാനുള്ള നീക്കവും നടന്നു. നുണകളും ക്രമക്കേടും ബോധ്യമായിട്ടും കായിക താരങ്ങളുടെ പ്രശ്നത്തില്‍ ഇടപെടെണ്ട സ്പോട്സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അനീതിക്ക് കൂട്ടുനില്‍ക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close