HEALTHKERALANEWSTop News

കോവാക്സിന് അനുമതി; മതിയായ രേഖകളെല്ലാം സമർപ്പിച്ചതായി ഭാരത് ബയോടെക്; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് അറിയാം

ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നതിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിർണായക യോഗം ഇന്നു നടക്കും.

കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിച്ച ഇന്ത്യയിലെ ഭാരത് ബയോടെക്കിനോട് കൂടുതൽ ഡാറ്റ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ മതിയായ രേഖകളെല്ലാം സമർപ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയിലെ ഉന്നതരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചർച്ച നടത്തിയിരുന്നു.

അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവാക്‌സിന് അനുമതി ലഭിച്ചിട്ടില്ല. ഏപ്രിൽ 19നാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. പിന്നോക്ക രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകാൻ വൈകുന്നതാണ് ഇതിന് കാരണം.

ഭാരത് ബയോടെകിന്റെ കൊവാക്‌സിനു അനുകൂലമായി വിദഗ്ദ്ധ സമിതി നിലപാടറിയിച്ചാൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കൊവാക്‌സിന്റെ എല്ലാ ഘട്ടങ്ങളിലെയും പരീക്ഷണങ്ങളുടെ വിവരങ്ങൾ പരിശോധിക്കും. കൊവാക്സിൻ 77. 8 ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങളാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപിൽ വെച്ചത്.

ലോകാരോ​ഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിൻ പട്ടികയിൽ കൊവാക്സിൻ ഇടംപിടിക്കും. രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് വാക്സിന് അനുമതി നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കൊവാക്‌സിനെ വിവിധ ലോക രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. കൊവാക്‌സിനും കോവിഷീല്‍ഡും വാക്‌സിനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത സ്ഫുട്‌നിക്‌ പിന്നീടാണ് രാജ്യത്ത് ജനങ്ങള്‍ക്ക് നൽകി തുടങ്ങിയത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close