celebrityNEWSSocial MediaTrending

‘താരങ്ങൾ വിവാഹത്തിന് വന്നത് മക്കളെയും കൊണ്ട്’; സമൂഹ മാധ്യമങ്ങളിലെ ഗോസിപ്പുകൾക്ക് മറുപടിയുമായി അപ്സരയും ആൽബിയും

കഴിഞ്ഞ ദിവസമാണ് നടി അപ്സരയും ആൽബിയും വിവാഹിതരായത്. ചോറ്റാനിക്കര അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. നിമിഷ നേരം തൊണ്ടു തന്നെ വിവാഹ ചടങ്ങി​ന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹശേഷം താരങ്ങളുടെ പേരിൽ നിരവധി ഗോസിപ്പുകളാണ് ഇതേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണെന്നും താരങ്ങൾ വന്നത് മക്കളെ കൊണ്ടാണ് എന്നൊക്കെയാണ് വരുന്ന വാർത്തകൾ. വിഷയം സോഷ്യൽ മീഡിയ എറ്റെടുത്തതോടെ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് താരം. തിരുവനന്തപുരത്ത് നടന്ന വിവാഹ റിസപ്ഷൻ എത്തിയപ്പോഴാണ് ഇവരുടെ പ്രതികരണം.

ഇന്നലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഓൺലൈൻ ന്യൂസുകളിൽ ഞങ്ങൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള വാർത്തകളാണ് വന്നതെന്ന് ആൽബിയും പറയുന്നു. അപ്‌സര നേരത്തെ വിവാഹിതയാണെന്നും ഒരു പെൺകൊച്ചിനെയും കൊണ്ടാണ് കല്യാണത്തിന് വന്നതെന്നും ആ കൊച്ച് അവിടെ ഹൃദയം പൊ ട്ടി കരഞ്ഞു എന്നൊക്കെ തരത്തിലാണ് വാർത്തകൾ വന്നത്. വിവാഹത്തിന് അപ്‌സര വന്നത് മകളെയും കൊണ്ടാണെന്നും ആൽബിയ്ക്കും രണ്ട് മക്കളാണെന്നും പറഞ്ഞിരുന്നു.അപ്‌സരയ്ക്ക് ഇതുവരെ കൊച്ചുങ്ങളില്ല. പിന്നെ ഞാനും വേറൊരു കല്യാണം കഴിച്ചിട്ടില്ല. ഞാൻ എന്നും ഫോട്ടോ ഇടാറുള്ളത് എന്റെ ചേട്ടന്റെ രണ്ട് പെൺകുട്ടികളുടെ കൂടെയുള്ളതാണ്. അവരും ഇവിടെ വന്നിട്ടുണ്ട്.

ആ കുട്ടികളുടെ ഫോട്ടോ കൂടി കണ്ടതോടെയാണ് ഞങ്ങൾക്ക് മക്കളൊക്കെ ഉണ്ടെന്ന് പറയുന്നത്. ഞങ്ങൾക്കത് മാനസികമായി ഒരുപാട് സങ്കടം തന്നു. നിലവിൽ ഇതുവരെ ഞങ്ങൾക്ക് കുട്ടികൾ ഇല്ലെന്ന് ആൽബി പറയുന്നു. ഇന്നലെ ഫങ്ഷൻ ഒക്കെ കഴിഞ്ഞാണ് വാർത്തകളെ കുറിച്ച് അറിയുന്നത്. അപ്‌സര ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യാനിയുമാണ്. അവൾക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അവൾക്ക് സ്വതന്ത്ര്യമുണ്ട്. പൊതുവേ ഞാനിങങനെ മതങ്ങളുടെ കാര്യത്തിൽ ഇടപെടാറില്ല. നാളെ ഇനിയിത് വാർത്തയായി വരരുത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ദ്രേ ഹിക്കരുത് അത്രേയുള്ളു എന്നും ആൽബിയും അപ്‌സരയും ഒരുമിച്ച് പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close