MoviesNEWSTop News

രാമായണത്തിലെ രാവണൻ ; നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

മുംബൈ : ഡി ഡി നാഷണലിലെ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ രാവണനെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ അരവിന്ദ് ത്രിവേദി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ ഏറെനാളായി ചികിത്സയിലായിരുന്ന നടൻ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 82 വയസായിരുന്നു.

അനവധി ഭാഷകളിൽ ഡബ് ചെയ്യപ്പെട്ട രാമായണം സീരിയൽ ഏറെ ജനകീയമായിരുന്നു. അത് കൂടാതെ ഹിന്ദി, ഗുജറാത്തി സിനിമകളിലെ നിറസാന്നിധ്യവുമായിരുന്നു അരവിന്ദ് ത്രിവേദി. അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും പ്രവർത്തിച്ച അരവിന്ദ് ത്രിവേദി 1991 മൂത്ത 1996 വരെ ഗുജറാത്തിലെ സബർകഥ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി ജയിച്ച് എം. പിയുമായിരുന്നു. ഗുജറാത്ത് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ഇദ്ദേഹം ഏഴു തവണ സ്വന്തമാക്കിയിട്ടുണ്ട്.

2002 – 03 കാലഘട്ടത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാനായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close