KERALANEWS

പുരാവസ്തു തട്ടിപ്പ്; സ്വർണം വാങ്ങി നൽകിയെന്ന അവകാശവാദം ശരിയാണെന്ന് തെളിയിക്കേണ്ടത് മോൻസൺ; മോൺസണിനെതിരെ അനിത പുല്ലയിൽ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ അനിത പുല്ലയിൽ. തന്റെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നൽകിയെന്ന വാദം ഉന്നയിച്ചത് തെറ്റാണെന്ന് അനിത പുല്ലയിൽ പ്രതികരിച്ചു.ഈ ആരോപണം ശരിയാണെന്ന് തെളിയിക്കേണ്ടത് മോൻസണിന്റെ ഉത്തരവാദിത്തമാണെന്നും അനിത പറഞ്ഞു.

സ്വർണം വാങ്ങി നൽകിയത് ഏത് കടയിൽ നിന്നാണെന്ന് പറയണമന്നും പണം നൽകിയത് കാശായണോ ബാങ്ക് വഴിയാണോ എന്ന് വ്യക്തമാക്കണമെന്നും അനിത പുല്ലയിൽ ആവശ്യപ്പെട്ടു. ആരോപണത്തിൽ അന്വേഷണം വരട്ടെയെന്നും അനിത പുല്ലയിൽ കൂട്ടിച്ചേർത്തു.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 27 ന് വൈകിട്ട് മൂന്ന് മണിവരെ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close