HEALTHNEWS

നിങ്ങൾ അമിത ഭാരത്താൽ ബുദ്ധിമുട്ടുന്നവരാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം

നിങ്ങൾക്ക് തടി കൂടുതലാണോ? എങ്കിൽ വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. നമ്മൾ രാത്രിയിൽ കഴിക്കുന്ന ഭക്ഷണം മതി ശരീരം പൊണ്ണത്തടിയാകാൻ. ഇങ്ങനെ വന്നാൽ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവാനിരിക്കുന്നത്. അങ്ങനെയെങ്കിൽ രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകൾ രാത്രി കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ ഒഴിവാക്കണം. ഇത് ശരീരത്തിന് ഭാരം കൂട്ടാൻ സാധ്യത കൂടുതലാണ്. ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകും. പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും.

രാത്രിയിൽ പാസ്ത നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും കാരണമാകുകയും ചെയ്യും. രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല വളരെ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close