NEWSSocial MediaSPORTSTrendingWORLD

ഫെൻസിംഗിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ദാമ്പത്യം സെറ്റ്! മത്സരത്തിൽ തോറ്റയുടനേ വിവാഹാഭ്യർത്ഥനയുമായി കോച്ച്; വൈറലാവുന്ന ദൃശ്യങ്ങൾ കാണാം…

ടോക്യോ: ഒളിമ്പിക്സ് മത്സരത്തിൽ ഫെൻസിങ്ങിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും അപ്രതീക്ഷിതമായി വന്ന സന്തോഷത്തിൽ വണ്ടറടിച്ച് ഇരിക്കുകയാണ് അർ‌ജന്റീന ഫെൻസിങ് താരം മരിയ ബെലൻ പെരസ് മൗറിസ്. പരിശീലകനായ ലൂക്കാസ് ഗ്വില്ലർമോ സോസെഡോയാണ് മരിയയെ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്ത് ഞെട്ടിച്ചത്. മത്സരശേഷം ഉടനെയുള്ള പ്രൊപോസൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

This Argentine fencer went to Tokyo in search of a medal. Instead, she'll  leave with a ring | The Star

ഹംഗറിയുടെ അന്ന മാർട്ടനോടു തോറ്റ ശേഷം മരിയ മാധ്യമങ്ങളോടു സംസാരിക്കവേ പിന്നിൽ നിന്ന സോസെഡോ ‘എന്നെ വിവാഹം കഴിക്കാമോ..പ്ലീസ്?’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ ചിരി കണ്ടു തിരിഞ്ഞു നോക്കിയ മരിയ ആദ്യം ഒന്നമ്പരന്നു. പിന്നെ മാസ്ക് താഴ്ത്തി വിസ്മയത്തോടെ ചിരിച്ചു. സോസെഡോയെ കെട്ടിപ്പിടിച്ചു. ‘‘ഞാൻ യെസ് പറഞ്ഞു..’’ മരിയ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

17 വർഷമായി പരിചയക്കാരാണ് മുപ്പത്തിരാറുകാരിയായ മരിയയും അൻപത്തൊന്നുകാരനായ സോസെഡോയും. ദീർഘകാലമായി സോസെഡോയാണ് മരിയയുടെ പരിശീലകനും. 2010ലും സോസെഡോ മരിയയ്ക്കു മുന്നിൽ വിവാഹാഭ്യർഥന നടത്തിയിരുന്നു. അന്ന് ‘നോ’ പറഞ്ഞെങ്കിലും ഇത്തവണ മരിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Perez Maurice and her fiancee Saucedo (Photo/ Perez Maurice Instagram)

വിവാഹാഭ്യർഥന നടത്തണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെ വേണമെന്ന് ധാരണയുണ്ടായിരുന്നില്ല. ഫെൻസിങ് മത്സരത്തിനായി വേദിയിലെത്തിയ ശേഷമാണ് വോളണ്ടിയർമാരിൽ ഒരാളോട് ചോദിച്ച് ഒരു പേപ്പർ ഒപ്പിച്ചത്. പിന്നീട് അതിൽ വിവാഹാഭ്യർഥന എഴുതി മരിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പൾ അതിന്റെ പിന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

Maria Belen Perez Maurice – Olé

‘ഞങ്ങൾ പരസ്പരം വളരെയധികം ഇഷ്ടപ്പെടുന്നു. ഇടയ്ക്ക് തീർച്ചയായും വഴക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരുമിച്ചുള്ള നിമിഷങ്ങൾ ഞങ്ങളെ സംബന്ധിച്ച് സന്തോഷപ്രദമാണ്. ഇനി ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കണം’ – മരിയ പറഞ്ഞു.

‘ഞാൻ അവളെ ഇഷ്ടപ്പെടുന്നു. ആദ്യ റൗണ്ടിൽ തോറ്റപ്പോൾ അവൾ കടുത്ത നിരാശയിലായിരുന്നു. ഈ വിവാഹാഭ്യർഥന അവള്‍ക്ക് സന്തോഷം പകരുമെന്ന പ്രതീക്ഷയിലാണ് ആ സമയത്ത് അങ്ങനെ ചെയ്തത്. ആദ്യ റൗണ്ടിൽ മരിയ ജയിച്ചിരുന്നെങ്കിൽ വിവാഹാഭ്യർഥന നടത്താൻ ഞാൻ കാത്തിരിക്കുമായിരുന്നു’ – സോസെഡോ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close