INDIANEWSTrending

10 കിലോ തൂക്കം വരും, മാരക സ്‌ഫോടന ശേഷിയും; ഉത്തര കശ്മീരിൽ നടത്തിയ പരിശോധനയിൽ ഐഇഡി കണ്ടെത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപോരയിൽ സൈന്യം ഐഇഡി കണ്ടെടുത്തു. 10 കിലോ തൂക്കം വരുന്ന മാരക സ്‌ഫോടന ശേഷിയുള്ള ഐഇഡിയാണ് പരിശോധനയിൽ സൈന്യത്തിന് കണ്ടെത്താൻ കഴിഞ്ഞത്. സിആർപിഎഫ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് ബന്ദിപോരയിൽ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു കണ്ടെത്തൽ. സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തുകയും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഐഇഡി നിർവീര്യമാക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഉത്തര കശ്മീരിൽ ഉൾപ്പെടുന്ന ജില്ലയാണ് ഐഇഡി കണ്ടെടുത്ത ബന്ദിപോര. കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിലെ പൂ മാർക്കറ്റിൽ നിന്നും 3 കിലോ തൂക്കമുള്ള ഐഇഡി കണ്ടെടുത്തിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ നിക്ഷേപിച്ച ബാഗിനുള്ളിലായിരുന്നു ഐഇഡി സൂക്ഷിച്ചിരുന്നത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടക വസ്തു നശിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ആക്രമണം നടത്താൻ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് ഐഇഡി സ്ഥാപിച്ചതെന്നാണ് വിലയിരുത്തൽ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close