INDIANEWS

370 റദ്ദാക്കൽ : 3 വർഷം കൊണ്ട് സമഗ്ര വികസനം

അനുച്ഛേദം 370 റദ്ദാക്കൽ നടപടിയെത്തുടർന്ന് ജമ്മു കാശ്മീർ വൻ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും പുതിയ പന്ഥാവിലേക്ക് കടക്കുന്നു. മൂന്ന് വർഷം കൊണ്ട് എല്ലാ മേഖലയിലും പുത്തൻ ഉണർവ്വും മാറ്റവും ദൃശ്യമായിട്ടുണ്ട്. കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളിൽ ദൃശ്യമാണ്.റോഡ് , റെയിൽ , വൈദ്യുതി , ആരോഗ്യം , ടുറിസം , കൃഷി , ഹോർട്ടികൾച്ചർ , നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വൻ കുതിപ്പ് ഉണ്ടായിട്ടുണ്ട്.

മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരാരംഭിച്ചു. 6 വർഷമായി മുടങ്ങിക്കിടന്ന 5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതി ധൃതഗതിയിൽ പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങൾ വിജയകരമായി നടത്തുവാൻ കഴിയുന്നുവെന്ന നേട്ടവും മൂന്ന് വർഷം കൊണ്ട് കാശ്മീരിന് കൈവരിച്ചു. എയിംസ് , ഐ ഐ ടി , ഐ ഐ എം തുടങ്ങിയ ലോകോത്തര പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന ഏക സംസ്ഥാനമാണ് ജമ്മു കാശ്മീർ. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലം പണിയുന്നത് ഇവിടുത്തെ ചെനാബ് നദിയിലാണ്.
കാശ്മീർ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി എന്നതാണ് ശ്രദ്ധേയമായ നേട്ടം. പുറം നാട്ടുകാർക്ക് 90 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാം. 40 കമ്പനികൾ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാൻ തയ്യാറായിട്ടുണ്ട്. റിന്യൂവബിൾ എനർജി , ഹോസ്‌പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം , നൈപുണ്യം , വിദ്യാഭ്യാസം , ഐറ്റി , ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ വിവിധ മേഖലകളിൽ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കർ ഭൂമി ഏറ്റെടുത്തു.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സർക്കാർ കണക്കനുസരിച്ച് 2019-20 ൽ അധ്യാപകർക്കായി 27000 പുതിയ തസ്തികകളും 2020-21ൽ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു. ഗ്രാമതലത്തിൽ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 2000 അക്കൗണ്ടന്റുമാരെ നിയമിച്ചു. ജമ്മു കശ്മീർ സർക്കാരിന്റെ ഒരു അപൂർവ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 10,000 ഒഴിവുകൾ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയർ തസ്തികകളായ ഡോക്ടർമാർ, മൃഗഡോക്ടർമാർ, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. അതായത് അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ വികസന രംഗത്ത് പുത്തനുണര്‍വ്വ് എത്തിയെന്ന് ചുരുക്കം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close