celebrityKERALANEWSSocial MediaTrendingviral

‘കടുവ’യ്ക്കായി മസില്‍ പെരുപ്പിച്ച് പൃഥ്വിരാജ്; വൈറൽ ആകുന്ന ചിത്രങ്ങൾ കാണാം

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ‘കടുവ’. കോട്ടയം അച്ചായനായ കുറുവച്ചനായി പൃഥ്വിരാജ് എത്തുന്ന കടുവ മാസ് ആക്ഷൻ ചിത്രമാണ്. ‘കടുവ’ എന്ന ചിത്രം പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. തന്റെ പുതിയ ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മസില്‍ പെരുപ്പിച്ചുള്ള തന്റെ ലുക്കില്‍ ‘കടുവ’യാണ് എന്നു തോന്നുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആടുജീവിതത്തിനായി മേയ്‍ക്കോവര്‍ മാറുന്നത് വരെയെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.

ഏപ്രില്‍ പകുതിയോടെ ഷൂട്ടിംഗ് തുടങ്ങിയ ‘കടുവ’ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്‍ച ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്‍തു. ‘എലോണ്‍’ എന്ന മോഹൻലാല്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് ‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിലേക്ക് കടന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വില്ലനായി അടുത്തിടെ വിവേക് ഒബ്‍റോയ് ജോയിൻ ചെയ്‍തിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണി’ന്‍റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓരോന്നും പങ്കുവയ്‍ക്കുന്നത്.

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രമാണ് കടുവ. സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങളുടെ സംവിധായകന്റെ തിരിച്ചുവരവ് ​ഗംഭീരമായിരിക്കുമെന്നാണ് ടീസർ കണ്ട് ആരാധകരുടെ വിലയിരുത്തൽ. 2012ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് രണ്ടു സിനിമകള്‍ തമിഴിലൊരുക്കി. 2017ൽ റിലീസ് ചെയ്ത വേഗൈ എക്സ്പ്രസ് ആണ് അവസാനം സംവിധാനം ചെയ്തത്. ഇതിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്നൊരു ചിത്രം ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി സംവിധാനം ചെയ്തു.

വിവേക് ഒബ്റോയ് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിവേക് എത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ,കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദനൻ,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായർ എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. തെന്നിന്ത്യൻ സംഗീതജ്ഞൻ എസ്. തമൻ ആണ് സംഗീതം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close