KERALANEWS

മുളകുതേച്ചും സിഗരറ്റുവച്ചു പൊള്ളിച്ചും പീഡനം; അരുണിന്റെ കൊടും ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് അപര്‍ണ

പിതാവിനെയും സഹോദരനെയും കുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ പൈശാചികമായ ക്രൂരതകളെപ്പറ്റി വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭര്‍ത്താവ് അരുണില്‍ നിന്ന് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങളാണെന്ന് ഭാര്യ അപര്‍ണ വെളിപ്പെടുത്തുന്നു.

സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ അപര്ണയ്ക്ക് നഷ്ടമായത് അച്ഛനെയും സഹോദരനെയുമാണ്. ഭാര്യാപിതാവായ സുനിലിനേയും ഭാര്യാസഹോദരന്‍ അഖിലിനേയും അരുണ്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് അരുണ്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് അപര്‍ണ പറയുന്നു. നാല് വര്‍ഷത്തോളം സഹിച്ച ശേഷമായിരുന്നു അപര്‍ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ആവശ്യപ്പെട്ട് അപര്‍ണയെ തിരികെ കൊണ്ടുപോകാന്‍ അരുണ്‍ എത്തിയപ്പോഴാണ് വീണ്ടും കലഹം ഉണ്ടായത്. അപര്‍ണയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് അച്ഛനും സഹോദരനും അരുണിനോട് തര്‍ക്കിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

അരുണിനെ തിരുത്താതെ, തന്നെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അമ്മയും കൂട്ടുനിന്നതായി യുവതി വെളിപ്പെടുത്തുന്നു.

‘ജനനേന്ദ്രിയത്തില്‍ മുളകുപൊടി തേയ്ക്കുകയും്. കൈയില്‍ സിഗരറ്റ് വെച്ച് പൊള്ളിക്കുകയും ചെയ്യുന്നത്ര കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ് അരുണ്‍ നടത്തിയത്. ബാറ്റുകൊണ്ട് അടിയേറ്റ് കര്‍ണ്ണപടം പൊട്ടി. സിസേറിയന്റെ് സ്റ്റിച്ച് ഉള്ളിടത്ത് ചവിട്ടി വേദനിപ്പിപ്പിച്ചിട്ടുണ്ട്. അടിവയറ്റില്‍ ഒക്കെ ഇടിയും ചവിട്ടും തന്നിട്ടുണ്ട്. തല ഒരു തവണ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. നടുവിന് ചവിട്ടി. ഇങ്ങനെയൊക്കെ ഉപദ്രവിച്ചിട്ടുണ്ട്. പുതപ്പ് വായില്‍ കുത്തിക്കയറ്റിയിട്ട് ഇടിക്കും. ഇടിക്കല്ലേ ചേട്ടാ, വേദന സഹിക്കാന്‍ വയ്യ എന്ന് പറഞ്ഞാലും കേള്‍ക്കില്ല. ഒരു അടിക്ക് എന്നെ കൊല്ലാന്‍ പറഞ്ഞാലും കേള്‍ക്കില്ല. നിന്നെ ഇഞ്ചിഞ്ച് ആക്കി കൊല്ലുമെന്ന് എന്ന് അയാള്‍ പറയും’, അപര്‍ണ പറയുന്നു. കൊല്ലുമെന്ന് തോന്നിയപ്പോഴാണ് മടങ്ങിയത്. എന്നാല്‍ അത് തന്റെ പിതാവിന്റെയും സഹോദരന്റെയും ജീവനെടുക്കാനായിരുന്നുവെന്ന് അറിഞ്ഞില്ല,അപര്‍ണ വിതുമ്പുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close