INDIANEWS

ജയിച്ച് അധികാരത്തിലെത്തിയാൽ തൊഴിലില്ലായ്മ പരിഹരിക്കും; 6 മാസത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും; ഉത്തരാഖണ്ഡിൽ വാഗ്‌ദാനങ്ങൾ ഉയർത്തി കെജ്‍രിവാൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ഉയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഹൽദ്വാനിയിലെ യോഗത്തിൽ സംസാരിക്കവെയാണ് ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ എഎപി നേതാവ് നൽകിയത്. അധികാരത്തിലേറിയാൽ 6 മാസത്തിനകം ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും, 80 ശതമാനം സംവരണം, 5000 രൂപ പ്രതിമാസ അലവൻസ് എന്നിങ്ങനെ നീളുന്നു അരവിന്ദ് കെജ്‌രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ.

തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ യുവാക്കളെ മറ്റു നാടുകളിലേക്ക് കുടിയേറാൻ നയിക്കുന്നത് എന്നു പറഞ്ഞ കെജ്‍രിവാൾ യുവാക്കൾക്ക് ഉത്തരാഖണ്ഡിൽ തന്നെ ജോലി ലഭ്യമാകുമെന്നാണ് പറയുന്നു. ജനം തങ്ങളെ അധികാരത്തിലെത്തിച്ചാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കും. തൊഴിലില്ലാത്തവർക്ക് പ്രതിമാസം 5000 രൂപ ധനസഹായം നൽകും, സർക്കാർ-സ്വകാര്യ മേഖലകളിൽ യുവാക്കൾക്ക് 80 ശതമാനം സംവരണം ഉറപ്പാക്കും. കൂടാതെ തങ്ങളുടെ സർക്കാർ രൂപീകരിച്ച് വെറും ആറുമാസത്തിനകം ഒരു ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്ന് കെജ്‍രിവാൾ ജനങ്ങൾക്ക് ഉറപ്പു നൽകി.

കഴിഞ്ഞ വരവിൽ കെജ്‍രിവാൾ നൽകിയ വാഗ്‌ദാനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എല്ലാ വീടുകളിലും 300 യൂണിറ്റ് വൈദ്യുതി സൗഗണ്യമായി നൽകുമെന്നായിരുന്നു കെജ്‌രിവാളിന്റെ വാഗ്‌ദാനം. അധികാരത്തിലേറുന്ന സർക്കാർ വിചാരിച്ചാൽ ഇവയെല്ലാം പ്രാവർത്തികമാക്കാൻ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close