INDIANEWSTop News

18 കോടിയുടെ ഇടപാട്; 8 കോടി രൂപ വാങ്കഡേക്ക് നൽകി; സാം ഡിസൂസയും ഗോസവിയും തമ്മിൽ പണമിടപാട് നടന്നുവെന്ന് സാക്ഷി പ്രഭാകർ സെയ്ൽ

ന്യൂഡൽഹി: ആര്യൻഖാന്റെ ലഹരികേസിൽ പുതിയ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുതിർന്ന ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയും കെ.പി.ഗോസവിയും തമ്മിൽ ഗൂഢാലോചന നടന്നുവെന്നും ഇരുവരും പണം കൈമാറിയെന്നും വെളിപ്പടുത്തലുമായി സാക്ഷികളിൽ ഒരാൾ. പ്രൈവറ്റ് ഡിറ്റക്ടീവെന്നു പറയപ്പെടുന്ന കെ.പി.ഗോസവി ഷാരുഖ് ഖാന്റെ മകൻ ആര്യനൊപ്പമെടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പ്രഭാകർ സെയിൽ എന്ന എൻസിബി സാക്ഷിയാണ് ഏജൻസിക്കെതിരെ രംഗത്തെത്തിയത്. സാം ഡിസൂസ എന്നയാളും ഗോസവിയും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നത് താൻ കേട്ടു എന്നും ഇതിൽ 8 കോടി രൂപ വാങ്കഡേക്ക് നൽകിയെന്നുമാണ് പ്രഭാകർ സെയിൽ പറയുന്നത്. ഗോസവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണു താനെന്നാണു പ്രഭാകർ സെയിലിന്റെ അവകാശവാദം. തന്റെ കയ്യിൽ ഗോസവി പണം നൽകിയെന്നും ഇത് താൻ ഡിസൂസയ്ക്ക് കൈമാറിയെന്നുമാണ് പ്രഭാകർ സെയിൽ പറയുന്നത്. അതേസമയം, ആരോപണങ്ങളെ എൻസിബിയും ഉദ്യോഗസ്ഥൻ വാങ്കഡെയും നിഷേധിച്ചു.

ഗോസാവി ഒളിവിലാണ്. ഇപ്പോൾ തന്റെ ജീവന് ഭീഷണിയുണ്ട് അതിനാലാണ് സത്യവാങ്മൂലം നൽകിയതെന്ന് പ്രഭാകർ വ്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങൾ എൻസിബിയെ കളങ്കപ്പെടുത്താനാണെന്നും ഇവ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞ എൻസിബി വൃത്തങ്ങൾ, ഓഫിസിൽ സിസിടിവി ക്യാമറകൾ ഉള്ളതിനാൽ ഇത്തരമൊരു കാര്യം സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close