INDIANEWS

മകന് 4,500 രൂപ മണി ഓർഡറായി അയച്ച് ഷാരൂഖ് ഖാൻ; രൂപ അയച്ചത് ഭക്ഷണം വാങ്ങാൻ

മുംബൈ∙ ലഹരിമരുന്ന് കേസിൽ അറസ്സിലായ താരപുത്രൻ ആര്യൻ ഖാന് ജയിലേക്ക് രൂപയയച്ച് ഷാരുഖ് ഖാൻ. ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന് 4,500 രൂപയാണ് ഷാരുഖ് ഖാൻ മണി ഓർഡർ ആയി അയച്ചുകൊടുത്തത്. ജയിലിലെ കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങുന്നതിനായാണ് പണം നൽകിയത്. ജയിലിലേയ്ക്ക് അയയ്ക്കാൻ സാധിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്.

പണം നൽകുക മാത്രമല്ല കുടുംബവുമായി വിഡിയോ കോളിൽ അൽപനേരം സംസാരിക്കാനും ജയിൽ അധികൃതർ അവസരമൊരുക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജയിൽപുള്ളികളെ ആഴ്ചയിൽ രണ്ട് ദിവസം കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അതേസമയം, പണം അയച്ച കാര്യമോ വീഡിയോ കോൾ ചെയ്ത കാര്യമോ വെളിപ്പെടുത്താൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല. ആര്യൻ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കുകയൊള്ളുവെന്നും വീട്ടിൽനിന്നോ പുറത്തുനിന്നോ ഭക്ഷണം അനുവദിക്കില്ല എന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.

വ്യാഴാഴ്ച നാലാം തവണയും ആര്യൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രത്യേക കോടതിയിൽ ആരോപിച്ചിരുന്നു. ഈ മാസം മൂന്നിനാണ് ആഡംബരക്കപ്പലിലെ ലഹരി വിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close