INDIANEWSTrending

വിദേശ സ്ഥാപനമായതിനാല്‍ വാട്‌സ്‌ആപ്പിന് ഇന്ത്യന്‍ നിയമത്തേയും ഭരണഘടനയേയും ചോദ്യം ചെയ്യാന്‍ കഴിയില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദേശ കമ്പനികളായ വാട്സ് ആപ്പിനും അതിന്റെ സഹോദര സ്ഥാപനമായ ഫേസ്ബുക്കിലും ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. പുതിയ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് കമ്പനി ഹർജി നൽകിയിരുന്നു. ഇതിനെ കേന്ദ്രം കോടതിയിൽ എതിർത്തു.

വിദേശ സ്ഥാപനമായതിനാല്‍ വാട്‌സ്‌ആപ്പിന് ഇന്ത്യന്‍ നിയമത്തേയും ഭരണഘടനയേയും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

വിദേശ കമ്പനിക്ക് നിയമത്തിലെ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ആര്‍ട്ടിക്കിള്‍ 19 പോലുള്ള മൗലിക അവകാശങ്ങള്‍ പൗരന്മാര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ ഐടി നിയമം കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമപാലകരെ ഏറെ സഹായിക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close