KERALANEWS

ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ ; കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കൊല്ലം : റെസ്റ്റോറന്റ് ജീവനക്കാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ യുവാവിനെ സുഹൃത്ത് കാണുന്നത്. കാലുവഴുതി വീണതാണെന്നാണ് കൂടെയുള്ളവർ പറയുന്നത്. രണ്ടു ദിവസം മുമ്പാണ് ഇയാൾ റെസ്റ്റോറന്റിൽ ജോലിക്കായി എത്തുന്നത്. യുവാവിന്റെ കാലിലെ ഗുരുതര പരിക്കാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കാൻ പ്രധാനകാരണം.

ബന്ധുക്കളാണ് യുവാവിന്റെ കാലിലെ പരിക്ക് ആദ്യം കാണുന്നത്. തുടർന്ന് കടയ്‌ക്കൽ പോലീസിൽ പരാതി നൽകി. ഒന്നരയടി താഴ്‌ച്ചയിലേക്ക് വീണാണ് അപകടം ഉണ്ടായത്. എന്നാൽ ഇങ്ങനെ വീണാൽ ഇത്ര വലിയ ഒരപകടം നടക്കില്ലെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവിന്റെ വീട്ടിലേക്ക് അപകട വിവരം വിളിച്ച് അറിയിക്കുന്നത്. തൊട്ടുപിന്നാലെ തന്നെ ഇയാൾ മരിച്ചതായും വിളിച്ച് അറിയിച്ചു. തൊഴിലാളികൾ റെസ്റ്റോറന്റിന് മുകളിലെ നിലയിലാണ് താമസിക്കുന്നത്. അതിന് മുൻവശത്തായുള്ള ഒന്നരയടിതാഴ്ചയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ടെറസിൽ ഉപേക്ഷിച്ചിരുന്ന ടിവിയുടെ പിക്ച്ചർ ട്യൂബ് യുവവാവിന്റെ കാലിൽ തറഞ്ഞു കയറി മുറിവ് പറ്റിയ നിലയിലായിരുന്നു. വിവരം അറിഞ്ഞ് പോലീസെത്തി യുവാവിനെ കടയ്‌ക്കൽ താലുക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ടു കടയ്‌ക്കൽ സ്വദേശികളും ഒരു അന്യസംസ്ഥാന തൊഴിലാളിയുമാണ് റൂമിലുണ്ടായിരുന്നത്. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close