INDIANEWS

ലോക്കപ്പിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പോലീസ് ; കൊലപാതകമെന്ന് കുടുംബം

ലക്നൗ : പോലീസ് ലോക്കപ്പിൽ സംശയാസ്പദമായ നിലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഈതയിലാണ് സംഭവം. പെൺകുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് യുവാവിനെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തത്. മരണം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് നിഷേധിച്ച യുവാവിന്റെ കുടുംബം കൊലപാതകമാണെന്ന് ആരോപിക്കുന്നുണ്ട്. ഇതേ തുടർന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ്​ യുവാവിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ച്​ വരുത്തിയത്​. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം ചെയ്​തുവന്ന പരാതി യുവാവിനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ്​ പോലീസ്​ പറയുന്നത്​. സ്റ്റേഷനിലെത്തി ശുചിമുറിയിൽ പോയ യുവാവ് കുറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്​ ചെന്ന്​ നോക്കിയപ്പോൾ ജാക്കറ്റ്​ ഉപയോഗിച്ച്​ ഇയാളെ പെപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു​​വെന്നാണ്​ പോലീസ്​ പറയുന്നത്​. ഉടൻ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്​ കുടുംബം ആരോപിച്ചു​. തിങ്കളാഴ്ച രാത്രി എട്ട്​ മണിയോടെയാണ്​ മകനെ പോലീസ്​ കസ്റ്റഡിയിലെടുത്തതെന്ന്​ പിതാവ്​ പറഞ്ഞു. പോലീസ്​ സ്​റ്റേഷനിൽ മകന്റെ വിവരമറിയാൻ ചെന്നപ്പോൾ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം മകൻ മരിച്ചുവെന്ന വാർത്ത ചില പ്രാദേശിക മാധ്യമപ്രവർത്തകർ വഴിയാണ്​ അറിഞ്ഞത്​. തന്‍റെ മകൻ നിരപരാധിയാണെന്നും പിതാവ്​ പറഞ്ഞു. യുവാവിനെ മജിസ്​ട്രേറ്റിന്​ മുമ്പാകെ ഹാജരാക്കുന്നതിലും പോലീസ്​ വീഴ്ച വരുത്തിയെന്ന്​ കുടുംബം ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close