INDIANEWSTop News

ലഖിംപുർ സംഭവം ; ആശിഷ് മിശ്രയെ ഇന്ന് കോടതിയിൽ ഹാജരാക്കും

നാല് കർഷകർ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ ലഖിംപുർ ഖേരി സംഭവത്തിൽ അറസ്റ്റിലായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് സെഷൻസ് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് യു.പി. പോലീസ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയുടെ കസ്റ്റഡി സമയം നീട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്ന് ആശിഷ് മിശ്രയുടെ വാദം കേൾക്കാനിരിക്കെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പോലീസ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ആശിഷ് മിശ്രയെ ചോദ്യം ചെയ്യലിനായി ഉത്തർപ്രദേശ് പൊലീസിനു മുന്നിൽ ഹാജരാക്കി. ലഖിംപുരിലെ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് ഓഫിസിന്റെ പിൻവാതിലിലൂടെ പൊലീസ് അകമ്പടിയിലാണ് ആശിഷ് മിശ്ര എത്തിയത്.

ലഖിംപുർ ഖേരിയിൽ സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നു എന്നാവര്‍ത്തിച്ച ആശിഷ് മിശ്ര, വിഡിയോ ദൃശ്യങ്ങളും പൊലീസിനു മുന്നില്‍ ഹാജരാക്കി. കൊലപാതകമടക്കം 8 ഗുരുതര വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഏതൊരു കൊലപാതക കേസിലെ പ്രതിയേയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി യുപി പൊലീസിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close