KERALANEWSTop News

ബീഡി വലിക്കാൻ പുറത്തിറങ്ങിയ അഷ്കർ ആത്മഹത്യ ചെയ്തത് കൈലി മുണ്ടിൽ തൂങ്ങി; ആത്മഹത്യാ കുറിപ്പെഴുതിയത് ഷെഡിന്റെ ഭിത്തിയിൽ അലക്കുസോപ്പ് ഉപയോഗിച്ചും; മൊഴി മാറ്റി ഭാര്യയും അമ്മയും; ദുരന്തപര്യവസായിയായ ഇൻസ്റ്റാ​ഗ്രാം പ്രണയത്തിന്റെ കഥ ഇങ്ങനെ

ആലപ്പുഴ: കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അഷ്കർ മുഹമ്മദ് ഭാര്യവീട്ടിൽ തൂങ്ങിമരിച്ചത് ഭിത്തിയിൽ സോപ്പ് കൊണ്ട് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം. കൈലി മുണ്ടിൽ തൂങ്ങി മരിക്കുകയായിരുന്നു അഷ്കർ എന്ന് ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തങ്ങളാണ് യുവാവിനെ കൈലിമുണ്ട് അറുത്ത് താഴെയിട്ടതെന്നും അവർ സമ്മതിച്ചു. യുവാവ് തൂങ്ങി മരിക്കാൻ ഉപയോ​ഗിച്ച കൈലിമുണ്ട് സമീപത്തെ തോട്ടിൽനിന്നു കണ്ടെടുത്തു. തൂങ്ങിമരിച്ച ഷെഡിന്റെ ഭിത്തിയിൽ അലക്കുസോപ്പ് ഉപയോഗിച്ചെഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി.

അഷ്കർ രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ ശേഷം മടങ്ങിവന്നില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ ആറരയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപത്തെ ഷെഡിൽ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ട അഷ്കറിനെ മുണ്ടറുത്തു താഴെയിടുകയായിരുന്നുവെന്ന് ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും പൊലീസിനോടു സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോൾ മരിച്ചതെങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. മഞ്ജുവും വിജയമ്മയും അഷ്കറുമായി പതിവായി വഴക്കിട്ടിരുന്നുവെന്നു പൊലീസ് പറഞ്ഞു.

അഷ്കറിനെ മുതുകുളത്തെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് യുവാവിന്റെ വീട്ടുകാർ രം​ഗത്തെത്തിയിരുന്നു. മകൻ ശനിയാഴ്ച രാത്രി തന്നെ വിളിച്ചുവെന്നും ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പറഞ്ഞെന്നുമാണ് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറയുന്നത്. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എൺപതിനായിരം രൂപ നൽകിയാൽ ബന്ധം വേർപെടുത്താമെന്ന് ഭാര്യ മഞ്ജു പറഞ്ഞുവെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് പറഞ്ഞു.

വിദേശത്തായിരുന്ന അഷ്‌കർ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹം. ആറുമാസം മുൻപ് എറണാകുളത്തുവച്ചാണു മുതുകുളം ഒൻപതാം വാർഡ് കുറങ്ങാട്ടുചിറയിൽ മഞ്ജുവും അഷ്‌കറും വിവാഹിതരായത്. മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ഒരു മാസം മുൻപു സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം കുറച്ചുനാൾ എറണാകുളത്തായിരുന്ന ഇവർ മൂന്നുമാസം മുൻപാണു മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് അഷ്‌കർ മുതുകുളം വെട്ടത്തുമുക്കിലുള്ള കച്ചവട സ്ഥാപനത്തിൽ ജോലിചെയ്തു വരുകയായിരുന്നു.

ഇസ്റ്റഗ്രാം വഴിയാണ് മഞ്ജുവിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ആറു മാസം മുമ്പ് ഇരുവരും വിവാഹിതരായി. ഇവിടെ തന്നെ താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടതായാണു മഞ്ജുവും അമ്മ വിജയമ്മയും പൊലീസിനു നൽകിയ മൊഴി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close