KERALANEWSTop News

തിങ്കളാഴ്ച അഷ്ടമിരോഹിണി; ഉറിയടി ഇക്കുറിയും ഓൺലൈനിൽ

ഗുരുവായൂരിൽ അഷ്ടമിരോഹിണി ഉറിയടി ഇക്കുറിയും ഓൺലൈനിൽ. ഗുരുവായൂരിൽ കണ്ണനും ഗോപികമാരും ഉറിയടിച്ചുല്ലസിക്കുന്നത് ക്യാമറക്കണ്ണിലൂടെ ലോകമെങ്ങുമെത്തും.ഗുരുവായൂർ നായർസമാജത്തിന്റെ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റി ഓൺലൈൻ ഉറിയടിയുടെ ഒരുക്കത്തിലാണ്. കഴിഞ്ഞ വർഷം 25 വീടുകളിൽ ഓൺലൈൻ ഉറിയടി നടത്തി.

ഇത്തവണ കൂടുതൽ വീടുകളിൽ നടത്താനാണ് ഉദ്ദേശ്യം.തിങ്കളാഴ്ചയാണ് അഷ്ടമിരോഹിണി. രാവിലെ എട്ടിന് കൃഷ്ണവേഷം കുത്തുവിളക്കിന്റെ അകമ്പടിയിൽ ക്ഷേത്രസന്നിധിയിലെത്തുന്നതോടെയാണ് തുടക്കം.ഓരോ വീട്ടിലെയും ഉറിയടികൾ ഓൺലൈനിൽ തത്സമയം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close