Breaking NewsINDIANEWSTop News

ലഖിംപുർ സംഭവത്തിൽ ആശിഷ് മിശ്ര അറസ്റ്റിൽ; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെ അറസ്റ്റ് ചെയ്തത് 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി ഉത്തർപ്രദേശ് പൊലീസിനു മുന്നിൽ ഹാജരായത്. ലഖിംപുരിലെ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് ഓഫിസിന്റെ പിൻവാതിലിലൂടെ പൊലീസ് അകമ്പടിയിലാണ് ആശിഷ് മിശ്ര എത്തിയത്.

ലഖിംപുർ ഖേരിയിൽ സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നു എന്നാവര്‍ത്തിച്ച ആശിഷ് മിശ്ര, വിഡിയോ ദൃശ്യങ്ങളും പൊലീസിനു മുന്നില്‍ ഹാജരാക്കി. കൊലപാതകമടക്കം 8 ഗുരുതര വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഏതൊരു കൊലപാതക കേസിലെ പ്രതിയേയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി യുപി പൊലീസിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close