INDIANEWS

വനഭൂമിയിൽ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ച് അസം സർക്കാർ; ആനകളെ ഉപയോഗിച്ച് വീടുകൾ പൊളിച്ചുനീക്കി; 1,500 ലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു

ഗുവാഹത്തി: ഹൊജായ് ജില്ലയിലെ ലുംഡിംഗ് റിസർവ് വനത്തിൽ വനഭൂമിയിൽ നിന്ന് അനധികൃത കയ്യേറ്റക്കാരെ നീക്കം ചെയ്യുന്നതിനായി അസം സർക്കാർ തിങ്കളാഴ്ച കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചു. ധോൽപൂർ ഗോരുഖുതിയിലും ഇത്തരത്തിൽ കുടിയൊഴിപ്പിക്കൽ നടന്നിരുന്നു. കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉൾപ്പെടെ ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടക്കുന്നിടത്ത് അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ അസം പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഗുവാഹത്തി ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് അസം സർക്കാർ വനഭൂമിയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാനുള്ള നീക്കം നടത്തി. ഹൊജായ് ജില്ലാ ഭരണകൂടം ആനകളെയും ബുൾഡോസറുകളും ഉപയോഗിച്ച് റിസർവ് വനഭൂമിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കി. ഹോജായ് ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഭരണകൂടവും പോലീസും പ്രദേശത്ത് എത്തുന്നതിന് മുമ്പ് ഭൂരിഭാഗം കയ്യേറ്റക്കാരും വീടുകൾ ഉപേക്ഷിച്ചു. ഒഴിപ്പിക്കൽ യജ്ഞം നവംബർ 9 നും തുടരുമെന്ന് ഹോജായ് ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ന് 555 ഓളം വീടുകളും അനധികൃത കെട്ടിടങ്ങളും തകർത്തുവെന്നും, വനഭൂമി കൈയേറിയ ഭൂരിഭാഗം ആളുകളും തങ്ങളോട് സഹകരിച്ച് വനഭൂമി വിട്ട് പോയി എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ലുംഡിംഗ് റിസർവ് വനത്തിൽ നിന്ന് 1,500 ഓളം കുടുംബങ്ങളെയാണ് സർക്കാർ ഇതുവരെ ഒഴിപ്പിച്ചത്. സെപ്തംബർ 23 ന്, ദരാംഗ് ജില്ലയിലെ ധോൽപൂർ ഗോരുഖുതി പ്രദേശത്ത് ദരാംഗ് ജില്ലാ ഭരണകൂടം നടത്തിയ കുടിയൊഴിപ്പിക്കൽ പ്രവർത്തനത്തിനിടെ നാട്ടുകാരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടയായിരുന്നു. ഇതിൽ രണ്ട് പേർ കൊല്ലപ്പെടുകയും 15 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close