Top News

വിദേശ വനിതയ്ക്കു നേരെ ആക്രമണം; സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യവർഷം നടത്തിയെന്നും പരാതി

കൊച്ചി: കളമശേരിയിൽ വിദേശ വനിതയ്ക്കു നേരെ ആക്രമണം. എച്ച്എംടി കോളനിക്കു സമീപം മൂന്നു വർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യയിൽ നിന്നുള്ള പൂജ തെരാഷാ സ്റ്റാൻസ്‍ലസ് എന്ന വനിതയാണ് ആക്രമണത്തിൽ പരാതി സമർപ്പിച്ചത്. സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യവർഷം നടത്തിയെന്നും വധഭീഷണിയുണ്ടെന്നും കാണിച്ചു ഡിജിപി ഉൾപ്പടെയുള്ളവർക്കു പരാതി നൽകി. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ, അനിമൽ വെൽഫെയർ ബോർഡ് തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്.

വര്ഷങ്ങള്ക്കു മുമ്പ് കേരളത്തിൽ എത്തിയപ്പോള്‍ പരിചയപ്പെട്ട ഇറ്റാലിയൻ പൗരനുമായി കളമശേരിയിലെ എച്ച്എംടി കോളനിക്കു സമീപം വീടു വാങ്ങിയാണ് ഇവർ താമസിക്കുന്നത്. നിലവിൽ പങ്കാളി നാട്ടിലേക്കു മടങ്ങിപ്പോയിട്ടുള്ളതിനാൽ ഒറ്റയ്ക്കാണു ഇവർ താമസിക്കുന്നത്. കാവലിന് ഒരു നായയുണ്ട്. കടുത്ത മൃഗ സ്നേഹിയായ പൂജ കഴിഞ്ഞ ദിവസം ക്ഷീണിച്ചുമെലിഞ്ഞ ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതുകണ്ട്, അതിഷ്ടപ്പെടാതിരുന്ന സമീപവാസി അലി എന്നയാൾ ആക്രമിക്കുകയായിരുന്നു. തന്നെ ഉപദ്രവിക്കാൻ വന്ന വിവരം അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞെങ്കിലും അവർ ക്ഷമാപണം നടത്തിയില്ലെന്നു മാത്രമല്ല, പൊലീസിനെ വിളിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. 15 മിനിറ്റിനകം പൊലീസ് എത്തിയെങ്കിലും ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടു മടങ്ങി. അരമണിക്കൂറിനു ശേഷം അലി തന്റെ ഗേറ്റ് തള്ളിത്തുറന്ന് അതിക്രമിച്ച് അകത്തു കയറാൻ ശ്രമം നടത്തുകയും ഇവിടെ അനാശാസ്യം നടത്തുകയാണെന്നു പറഞ്ഞ് അധിക്ഷേപികുകതയും ചെയ്തു.

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിനു ഭക്ഷണം നൽകുന്നത് തന്റെ കുടുംബത്തെയും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ടെന്ന് അലി ആരോപിച്ചു. നായയെ ഓടിച്ചുവിടാൻ മാത്രമാണ് ശ്രമിച്ചതെന്നും ഇദ്ദേഹം പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close