KERALANEWSTop News

സർക്കാരിന് തിരിച്ചടി; നിയമസഭ കൈയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളി; പ്രതികള്‍ വിചാരണ നേരിടണം

തിരുവനന്തപുരം: സർക്കാരിന് കനത്ത തിരിച്ചടി. നിയമസഭ കൈയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തിരുവനന്തപുരം ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എം.എല്‍.എ അടക്കമുള്ള ആറുപ്രതികളും നവംബര്‍ 22ന്​ ഹാജരാകണമെന്ന്​ കോടതി പറഞ്ഞു. വിചാരണ നടപടികളുടെ ഭാഗമായി നവംബര്‍ 22ന്​ പ്രതികള്‍ക്ക്​ കുറ്റ​പത്രം വായിച്ച്‌​ കേള്‍പ്പിക്കും.

2015 മാര്‍ച്ച്‌ 13ന് ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ്​ നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്​. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവന്‍കുട്ടിക്ക്​ പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്ത് എന്നിവരടക്കമുളള എം.എല്‍.എമാര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ്​ കന്‍റോണ്‍മെന്‍റ്​ പൊലീസ് കേസ് എടുത്തത്​. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് പിന്‍ലിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close