NEWSSPORTSTop News

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം;ആദ്യ ദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക ദീപിക കുമാരി,അതാനു ദാസ് എന്നിവർ

ടോക്യോ: കോവിഡിനെ തുടർന്ന് ഒരു വർഷത്തോളം വൈകിയ ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി, പുരുഷൻമാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ അതാനു ദാസ് എന്നിവർ ഇറങ്ങും.

യുമെനോഷിമ റാങ്കിങ് ഫീൽഡിലാണ് മത്സരങ്ങൾ. പവിൻ യയാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ സാമൂഹിക ഇടപെടലുകളിൽ നിന്നും അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ സംവിധാനം എന്നാണ് അധികൃതർ പറയുന്നത്. കായികതാരങ്ങൾക്ക് മാത്രമല്ല, ഒഫിഷ്യൽസിനും ഒളിമ്പിക് വില്ലേജിലെ കിടക്കയിൽ ലൈം​ഗിക ബന്ധം സാധ്യമാകില്ല. അസാധാരണമായ ഭാരമോ അനക്കമോ സംഭവിച്ചാൽ പൊളിഞ്ഞുവീഴുന്ന തരത്തിലാണ് ഇവിടെ കിടക്കകൾ സജ്ജമാക്കിയിട്ടുള്ളത്.

കാർഡ്ബോർഡ് ഉപയോഗിച്ചാണ് കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരാളുടെ മാത്രം ഭാരം താങ്ങാൻ കഴിയുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകൾ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ തകരാറിലായ കിടക്കകൾ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിൻറെ സവിശേഷത. ഓരോരുത്തർക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാൻ സാധിക്കുന്ന തരത്തിലുള്ളതാണ്. അതിൽ കൂടുതൽ ഭാരം കിടക്കയിലേക്ക് വന്നാൽ അത് തകർന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാൻ സമയമെടുക്കും, അതിനാൽ ഈ കിടക്കകളിൽ ലൈംഗിക ബന്ധം സാദ്ധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാർ പറയുന്നു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ഇത്തവണ ഒട്ടേറ പ്രത്യേകതകളുണ്ട്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെയാണ് ഒളിമ്പിക്‌സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്കുള്ള മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യവും ഉണ്ടാകില്ല. വിജയികൾ മെഡലുകളെടുത്ത് ഒഴിഞ്ഞ ഗാലറികൾ സാക്ഷിനിർത്തി സ്വയം കഴുത്തിലണിയണം. ഒളിമ്പിക് പാരമ്പര്യമനുസരിച്ച്‌ കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും നൽകുന്ന സൗജന്യ കോണ്ടം ഉപയോഗിക്കരുതെന്നും അത്ലറ്റുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകരം, എച്ച്‌ ഐ വി സംബന്ധിച്ച്‌ അവബോധം വളർത്തുന്നതിനായി അവർക്കായി സുവനീറുകൾ നൽകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.

അതിനിടെ, ഒളിമ്പിക് വില്ലേജിൽ ആദ്യ കോവിഡ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഒളിമ്പിക് വില്ലേജിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ​ഗെയിംസിന്റെ നടത്തിപ്പ് സംബന്ധിച്ച് ആശങ്കയും ഉയരുന്നുണ്ട്. ഒളിമ്പിക്‌സിന് തിരി തെളിയാൻ ആറു ദിവസം മാത്രം ശേഷിക്കെയാണ് ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചത്. ഗെയിംസ് വില്ലേജിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണിതെന്ന് ടോക്യോ ഒളിമ്പിക് സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാൽ ഒഫീഷ്യൽ ആരാണെന്നും ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്‌സിനായി അത്‌ലറ്റുകൾ ഗെയിംസ് വില്ലേജിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുക. 2020-ൽ തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close