KERALANEWSTop News

അതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന; ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി; 15ലേറെ വീടുകൾ വെള്ളത്തിനടിയിലായി

തൃശൂർ: ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. അതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതാകാം ഇതിന് കാരണമെന്നാണ് സൂചന. 15ലേറെ വീടുകൾ വെള്ളത്തിനടിയിലായി. പണ്ടാരംപാറ മേഖലയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കാലവർഷം തീരുന്ന ചൊവ്വാഴ്ച തുലാവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്. അതേ സമയം ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ അടയ്ക്കുന്നതുമായി സംബന്ധിച്ച് ഇന്ന് ചർച്ച നടത്തും.

കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാദ്ധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവർക്കും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കാറ്റ് ശക്തമാകാൻ സാദ്ധ്യതയുളളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close