KERALANEWS

ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം. ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് കായിക താരങ്ങളുടെ തീരുമാനം.

നിയമന ശിപാർശകൾ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിൽ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. ജോലി നൽകിയെന്ന് കാണിച്ച് സർക്കാർ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നിയമന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാർ പറഞ്ഞു. 2010 മുതൽ 2014 വരെയുള്ള കാലയളവിലെ 250 പേർക്ക് നിയമനം നൽകിയെങ്കിലും 84 പേർക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close